കണ്ണൂർ: പി.വി അൻവറിനെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. അൻവറിന്റെ കത്ത് മുന്നണി ചർച്ച ചെയ്യുമെന്നും സുധാകരൻ പറഞ്ഞു. നിലവിൽ തൃണമൂൽ കോൺഗ്രസിന്റെ ഭാഗമാണ് പിവി അൻവർ. നേരത്തെ യുഡിഎഫിന്റെ ഭാഗമാകാൻ ശ്രമിച്ചിരുന്നെങ്കിലും, പിന്നീട് തൃണമൂലിൽ ചേരുകയായിരുന്നു.
അതേസമയം, കണ്ണൂർ പുന്നോലിലെ സിപിഎം പ്രവർത്തകൻ സലീമിനെ കൊലപ്പെടുത്തിയ കേസിൽ പുനരന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ആവശ്യപ്പെട്ടു. സിപിഎം തന്നെയാണ് സലീമിന്റെ കൊലക്ക് പിന്നിലെന്ന പിതാവിന്റെ ആരോപണങ്ങൾ ഗൗരവമുള്ളതാണെന്നും കെ.സുധാകരൻ പറഞ്ഞു.