ഫ്ലാറ്റിൻ്റെ ബാൽക്കണിയിൽ നിന്ന് നഗ്നതാ പ്രദർശനവും തെറിവിളിയും; നടൻ വിനായകൻ വീണ്ടും വിവാദത്തിൽ

0
1148

നടൻ വിനായകൻ വീണ്ടും വിവാദത്തിൽ. ഫ്ലാറ്റിൻ്റെ ബാൽക്കണിയിൽ നിന്ന് നഗ്നതാ പ്രദർശനം നടത്തിയ ദൃശ്യങ്ങൾ പുറത്തുവന്നു. വിനായകൻ ആളുകളെ അസഭ്യം പറയുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്ത ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.

വീഡിയോ പങ്ക് വെച്ച അക്കൗണ്ടുകളുടെ സ്ക്രീൻ ഷോട്ടുകൾ വിനായകൻ തന്നെ ഫേസ് ബുക്കിൽ പങ്ക് വെക്കുകയും ചെയ്തു. വിനായകൻ്റെ തന്നെ ഫ്ലാറ്റിൻ്റെ ബാൽക്കണിയിൽ നിന്നുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നതെന്നാണ് സൂചന. നിലവിൽ ഇത് സംബന്ധിച്ച് പൊലീസിൽ പരാതി ലഭിച്ചിട്ടില്ല.