നിരോധനത്തിന് മണിക്കൂറുകൾക്കു മുമ്പ് യുഎസിൽ സേവനം അവസാനിപ്പിച്ച് ടിക് ടോക്ക്

0
760

വാഷിങ്ടൺ: ജനുവരി 19ന് നിരോധനം നിലവിൽ വരാനിരിക്കെ 18ന് രാത്രി തന്നെ യുഎസിൽ സേവനം അവസാനിപ്പിച്ച് ഷോർട്ട് വീഡിയോ പ്ലാറ്റ്ഫോമായ ടിക് ടോക്ക്. യുഎസിലെ ടിക് ടോക്ക് നിരോധനത്തിന്റെ ഭാഗമായി സേവനം നിർത്തുന്നുവെന്ന കുറിപ്പോടെയാണ് സേവനം അവസാനിപ്പിച്ചത്. ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പ് സ്റ്റോർ എന്നിവയിൽനിന്നും ടിക് ടോക്ക് നീക്കം ചെയ്തു.

ടിക് ടോക്കിന്റെ ഡാറ്റാ ശേഖരണ രീതികളും ചൈനയുമായുള്ള ആപ്പിന്റെ ബന്ധവും കണക്കിലെടുത്താണ് നിരോധനം. ആപ്പിന്റെ ചൈനീസ് മാതൃ കമ്പനിയായ ബൈറ്റ്ഡാൻസ് ആപ്പ് വിൽക്കുന്നതാണ് ഇതിൽനിന്നുള്ള ഏക പോംവഴിയെന്നും യുഎസ് കോടതി പറഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് ടിക് ടോക്ക് സേവനം നിർത്തിയത്. ബൈറ്റ്ഡാൻസിന്റെ ഉടമസ്ഥതയിലുള്ള മറ്റ് ആപ്പുകളായ വീഡിയോ എഡിറ്റിംഗ് ആപ്പ് കാപ്കട്ട്, ലൈഫ്സ്റ്റൈൽ സോഷ്യൽ ആപ്പ് ലെമൺ8 എന്നിവയും ശനിയാഴ്ച വൈകിട്ടോടെ യുഎസ് ആപ്പ് സ്റ്റോറുകളിൽ സേവനം അവസാനിപ്പിച്ചു.