കോഴിക്കോട് താമരശ്ശേരിയില്‍ മകന്‍ അമ്മയെ വെട്ടിക്കൊന്നു. അടിവാരം കായിക്കല്‍ മുപ്പതേക്കര് സുബൈദ (50)ആണ് മരിച്ചത്. മകന്‍ ആഷിഖിനെ(25) പോലീസ് കസ്റ്റഡിയിലെടുത്തു. യുവാവ് ലഹരിക്കടിമയാണെന്ന് പോലീസ് പറഞ്ഞു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് സംഭവം.
മയക്കുമരുന്നിന് അടിമയായിരുന്ന ആഷിഖ് ബംഗളുരുവിലെ ഡീഅഡിക്ഷന്‍ സെന്ററില്‍ ചികിത്സയിലായിരുന്നു. ഇന്ന് ബംഗളൂരുവില്‍ നിന്ന് ഉമ്മയെ കാണാനെത്തിയ മകന്‍, അയല്‍വീട്ടില്‍ നിന്നു തേങ്ങ പൊളിക്കാനെന്ന് പറഞ്ഞ് വെട്ടുകത്തി വാങ്ങിയ ശേഷം ഇതുപയോഗിച്ചാണ് കൃത്യം നടത്തിയത്.
ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച സുബൈദ ശസ്ത്രക്രിയക്ക് ശേഷം പുതുപ്പാടി ചോയിയോടുള്ള സഹോദരി ഷക്കീലയുടെ വീട്ടിലാണ് കഴിഞ്ഞിരുന്നത്. ഇവരുടെ ശരീരം തളര്‍ന്നിരുന്നു. കഴുത്ത് ഏറെക്കുറെ അറ്റനിലയില്‍ അയല്‍ക്കാരാണ് സുബൈദയെ താമരശ്ശേരി ആശുപത്രിയില്‍ എത്തിച്ചത്.
