ഇന്ന് വൈകുന്നേരം സഊദി ആകാശത്ത് അപൂർവ്വ പ്രതിഭാസം കാണാം

0
1960

ഇന്ന് സൂര്യാസ്തമയത്തിന് ശേഷം, രാത്രിയുടെ തുടക്കത്തിലേക്ക് നീങ്ങുമ്പോൾ ആകാശത്ത് കണ്ണഞ്ചിപ്പിക്കുന്ന കാഴ്ച സൃഷ്ടിക്കുമെന്ന് ഗോള ശാസ്ത്ര ലോകം. ശുക്രനും ശനിയും ഗ്രഹങ്ങൾ തമ്മിൽ പരസ്പരം അടുത്ത് കാണപ്പെടുന്ന അപൂർവ്വ പ്രതിഭാസമാണ് കാഴ്ച സൃഷ്ടിക്കുക. അവ 2.17 ഡിഗ്രി കൊണ്ട് വേർപ്പെട്ട നിലയിൽ ആയിരിക്കും കാണപ്പെടുക. തെക്കുപടിഞ്ഞാറൻ ചക്രവാളത്തിലേക്ക് കാഴ്ച പതിപ്പിച്ചാൽ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുമെന്നാണ് റിപ്പോർട്ട്. എന്നാൽ, ഈ പ്രതിഭാസം ഭൂമിയെ മറ്റൊരു തരത്തിലും ബാധിക്കില്ല.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഗ്രഹങ്ങൾ ആകാശത്ത് പരസ്പരം അടുത്ത് ദൃശ്യമാകുമ്പോഴാണ് സംയോജനം സംഭവിക്കുന്നതെന്ന് ജിദ്ദ അസ്‌ട്രോണമിക്കൽ സൊസൈറ്റി മേധാവി എഞ്ചി. മജീദ് അബു സഹ്‌റ പറഞ്ഞു. മങ്ങിയ നിലയിൽ ശനിയും ശോഭയുള്ള ശുക്രനും തമ്മിലുള്ള ചെറിയ പ്രകടമായ അകലമായിരിക്കും ഉണ്ടാകുക. ബൈനോക്കുലറുകൾ അല്ലെങ്കിൽ ദൂരദർശിനി എന്നിവ ഉപയോഗിച്ച് കൂടുതൽ വ്യക്തമായി കാണാനാകും. അതേസമയം, ചന്ദ്രനെ ഈ ഗ്രഹങ്ങളിൽ നിന്ന് കുറച്ച് ഡിഗ്രി താഴെയായിരിക്കും കാണപ്പെടുക.

ശുക്രനും ശനിയും ഗ്രഹങ്ങൾ ആകാശത്ത് ഒരേ സ്ഥലത്തും പരസ്പരം അടുത്തും കാണപ്പെടുന്നത് അവ ഭൂമിയിൽ നിന്ന് ഒരേ ദിശയിൽ ആണെന്നതിനാലാണ്. പക്ഷേ വാസ്തവത്തിൽ അവ തമ്മിൽ ബഹിരാകാശത്ത് വളരെ വലിയ ദൂരത്താൽ വേർതിരിക്കപ്പെടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളെ സൗരയൂഥത്തിലെ ഗ്രഹങ്ങളെ പരിചയപ്പെടുത്താനും ഈ ആകാശ ദൃശ്യം ആസ്വദിക്കാനുമുള്ള അവസരമായി ഇന്നത്തെ കാഴ്ച ഉപയോഗിക്കാമെന്ന് അബു സഹ്‌റ പറഞ്ഞു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക