കൊണ്ടോട്ടി നിയോജക മണ്ഡലം മുൻ എം.എൽ.എയും മുസ്‌ലിംലീഗ് നേതാവുമായ ബഹു. കെ.മുഹമ്മദുണ്ണി ഹാജി (വള്ളുവമ്പ്രം – പൂക്കോട്ടൂർ) നിര്യാതനായി. കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
2006,2011 നിയമസഭകളില്‍ കൊണ്ടോട്ടി നിയമസഭാംഗവുമായിരുന്നു മുഹമ്മദുണ്ണി ഹാജി.എംഎസ്എഫിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പൊതുപ്രവര്‍ത്തന രംഗത്തേക്കുള്ള പ്രവേശനം. വെള്ളുവമ്പ്രം കോടാലി ശ്രീ ഹസൻ-പാത്തു ദമ്പതികളുടെ മകനായി 1943 ജൂലൈ 1 ന് വെള്ളുവമ്പ്രത്താണ് ജനിച്ചത്. ഭാര്യ ആയിശ. നാല് മക്കളുണ്ട്. 13 വര്‍ഷത്തോളം പൂക്കോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റായിട്ടുണ്ട്. റെയില്‍വേ അഡൈ്വസറി ബോര്‍ഡിലടക്കം അംഗമായിരുന്നു. ഭാര്യ: ആയിശ. നാല് മക്കളുണ്ട്.
കെ. മുഹമ്മദുണ്ണി ഹാജിയുടെ നിര്യാണത്തിൽ നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ അനുശോചിച്ചു. കൊണ്ടോട്ടി നിയോജകമണ്ഡലത്തിൽ നിന്ന് 12, 13 നിയമസഭകളിൽ അംഗമായിരുന്ന അദ്ദേഹം കോപറേറ്റീവ് രംഗത്ത് ഏറെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിയിരുന്നുവെന്ന് സ്പീക്കർ അനുസ്മരിച്ചു. മുസ്‍ലിം ലീഗിലെ ജനകീയ നേതാവായിരുന്ന അദ്ദേഹം നിയമസഭയിലും ശക്തമായ ഇടപെടലുകൾ നടത്തിയിരുന്നു. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും സ്പീക്കർ അറിയിച്ചു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





