‘കണ്ടിട്ട് ആദ്യം തൊടാന്‍തന്നെ പേടിയായി, ഹാള്‍ നിറയെ രക്തം തളം കെട്ടിക്കിടക്കുകയായിരുന്നു’; `നാലെണ്ണത്തെ ഞാന്‍ തീര്‍ത്തിട്ടുണ്ട്`: കൂട്ടക്കൊലയിൽ നടുങ്ങി പറവൂർ

0
2975

പറവൂര്‍: “വാതില്‍ തുറന്നുകിടക്കുന്നുണ്ടായിരുന്നു. ആദ്യം കാണുന്നത് വേണുവിനെയായിരുന്നു. ശ്വാസം വലിച്ചുകൊണ്ട് കിടക്കുകയായിരുന്നു. തൊട്ടടുത്ത് ജിതിനും കമിഴ്ന്നുകിടക്കുന്നു. ഹാളില്‍ത്തന്നെ വിനീഷയും ഉഷയും കിടക്കുന്നു. കണ്ടിട്ട് ആദ്യം തൊടാന്‍തന്നെ പേടിയായി” – സംഭവമറിഞ്ഞ് വീട്ടിലേക്ക് ഓടിയെത്തിയ സമീപവാസിയായ വിജയ(23) ന് ഇപ്പോഴും ആ കാഴ്ചകള്‍ ഓര്‍ക്കാന്‍ കഴിയുന്നില്ല.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഹാള്‍ നിറയെ രക്തം തളം കെട്ടിക്കിടക്കുകയായിരുന്നു. വിനീഷയുടെ മക്കളായ ആരാധികയും അവനിയും വാവിട്ട് നിലവിളിക്കുന്നുണ്ടായിരുന്നു. കൊല്ലപ്പെട്ടവരെയും പരിക്കേറ്റ ജിതിനെയും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വീട്ടില്‍ക്കയറിയ നാട്ടുകാര്‍ കണ്ടത് രക്തം മരവിക്കുന്ന കാഴ്ചകളായിരുന്നു. വീട്ടിന്റെ അകം നിറയെ രക്തം തളം കെട്ടിക്കിടക്കുകയായിരുന്നു. പ്രതി വീട്ടില്‍ അതിക്രമിച്ചു കയറുമ്പോള്‍ വിനീഷ സുഖമില്ലാതെ കിടക്കുകയായിരുന്നു.

ഗൃഹനാഥനായ വേണുവും ശാരീരിക അസ്വസ്ഥതയെത്തുടര്‍ന്ന് കുറേ ദിവസമായി കിടപ്പിലായിരുന്നു. ജിതിന്‍ രണ്ട് മാസം മുന്‍പാണ് ഗള്‍ഫില്‍നിന്ന് മടങ്ങിവന്നത്.

കൃത്യം നടത്തി പ്രതി കടന്നത് ജിതിന്റെ സ്‌കൂട്ടറില്‍

“നാലെണ്ണത്തെ ഞാന്‍ തീര്‍ത്തിട്ടുണ്ട്” – ആരെയോ വിളിച്ചറിയിച്ച ശേഷം പ്രതി ഋതു കടന്നുകളഞ്ഞത് ജിതിന്റെ സ്‌കൂട്ടറില്‍. ഈ സമയം ജിതിന്‍ തലയ്ക്കടിയേറ്റ് വീട്ടില്‍ കിടക്കുകയായിരുന്നു. ഋതു നേരേ പോയത് പോലീസ് സ്റ്റേഷനിലേക്കായിരുന്നു, അവിടെ കീഴടങ്ങി. കൈരളിയുടെ ആര്‍ത്തലച്ചുള്ള കരച്ചില്‍ കേട്ടാണ് നാട്ടുകാര്‍ ഓടിക്കൂടിയത്.

നാട്ടുകാരും പഞ്ചായത്ത് വൈസ് പ്രസിഡന്റും ശ്രീജിത്തും ചേര്‍ന്ന് ആംബുലന്‍സുകള്‍ വിളിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. നാട്ടുകാര്‍ക്ക് ഋതു സ്ഥിരം പ്രശ്‌നക്കാരനായിരുന്നെങ്കിലും ഇത്രയും ക്രൂരകൃത്യം ചെയ്യുമെന്ന് അവരാരും കരുതിയിരുന്നില്ല. എക്‌സൈസിലും ഋതുവിന്റെ പേരില്‍ കേസുണ്ടായിരുന്നു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക