റിയാദ്: സഊദിയിലെ അബ്ഹയിൽ ബിനാമി പെട്രോൾ പമ്പ് നടത്തിയ രണ്ട് മലയാളികളെയും സഹായം ചെയ്ത രണ്ട് സഊദി പൗരന്മാരെയും ക്രിമിനൽ കോർട്ട് ശിക്ഷിച്ചതായി വാണിജ്യ മന്ത്രാലയം വെളിപ്പെടുത്തി. പൗരന്മാരുടെ പേരിലുള്ള ലൈസൻസുകൾ ഉപയോഗിച്ച് ഇന്ത്യക്കാർ പമ്പ് നടത്തുകയും സാമ്പത്തിക ക്രയവിക്രയങ്ങൾ നടത്തുകയും ചെയ്തതായി അന്വേഷണത്തിൽ ബോധ്യമായിരുന്നു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
മലയാളികളായ നിസാം അബ്ദുറഹ്മാന്‍, നിസാര്‍ അബ്ദുറഹ്മാന്‍ എന്നിവര്‍ക്കും സഊദി പൗരന്മാരായ ഖാലിദ് അലി അബ്ദുല്ല അബൂസന്ദ, സഅദ് അലി അബ്ദുല്ല അല്‍ശഹ്‌രി എന്നിവര്‍ക്കുമാണ് ശിക്ഷ വിധിച്ചത്.
നാലു പേര്‍ക്കും കോടതി പിഴയും ചുമത്തിയിട്ടുണ്ട്.
അബഹയില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ ബങ്കില്‍ വാണിജ്യ മന്ത്രാലയ സംഘം നടത്തിയ പരിശോധനക്കിടെ സ്ഥാപനം ബിനാമിയായി മലയാളികള്‍ നടത്തുന്നത് സ്ഥിരീകരിക്കുന്ന തെളിവുകള്‍ കണ്ടെത്തുകയായിരുന്നു. ബിനാമി ബിസിനസിലൂടെ സമ്പാദിക്കുന്ന പണം മലയാളികള്‍ വിദേശത്തേക്ക് അയക്കുകയായിരുന്നെന്ന് വാണിജ്യ മന്ത്രാലയം പറഞ്ഞു.
ലൈസൻസുകൾ റദ്ദാക്കലും പിഴകളും മറ്റു ശിക്ഷകളും നടപ്പാക്കലിനു പുറമെ ഇന്ത്യക്കാരെ സഊദിയിൽ നിന്ന് നാട് കടത്താനും സഊദിയിലേക്ക് ഒരു ജോലിക്ക് പ്രവേശിക്കുന്നതിൽ നിന്ന് വിലക്ക് ഏർപ്പെടുത്തിയതായും വിധിന്യായത്തിൽ പറയുന്നു. പ്രതികളായ മലയാളികളുടെയും സഊദി പൗരന്മാരുടെയും പേരുവിവരങ്ങളും ഇവര്‍ നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷകളും നാലു പേരുടെയും ചെലവില്‍ പത്രത്തില്‍ പരസ്യപ്പെടുത്താനും കോടതി വിധിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു.
സഊദിയില്‍ ബിനാമി ബിസിനസ് കേസ് പ്രതികള്‍ക്ക് അഞ്ചു വര്‍ഷം വരെ തടവും 50 ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും. നിലവിൽ ബിനാമി ബിസിനസ് ഇല്ലാതാക്കാനായി ലൈസനസുകൾ ലഭിക്കാനുള്ള നടപടികളും മറ്റും സഊദി അറേബ്യ എളുപ്പമാക്കിയിട്ടുണ്ട്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





