Monday, 10 February - 2025

ഇന്ത്യയും സഊദിയും തമ്മിലുള്ള ഈ വർഷത്തെ ഹജ്ജ് കരാറിൽ ഒപ്പു വെച്ചു

ജിദ്ദ: ഇന്ത്യയും സഊദിയും തമ്മിലുള്ള ഈ വർഷത്തെ ഹജ്ജ് കരാറിൽ ഇരു രാജ്യങ്ങളിലെയും ബന്ധപ്പെട്ട മന്ത്രിമാർ ഒപ്പുവെച്ചു.

ജിദ്ദയിൽ നടന്ന ചടങ്ങിൽ ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅ, ഇന്ത്യൻ പാർലിമെന്ററി, ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്.

ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ ഖാൻ, ജിദ്ദ ഇന്ത്യൻ കോൺസുൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി, ഹജ്ജ് കോൺസുൽ അബ്ദുൽ ജലീൽ അടക്കമുള്ള മറ്റ് ഉന്നത ഉദ്യോഗസ്ഥർ സംബന്ധിച്ചു.

ഇന്ത്യക്കായി നേരത്തെ അനുവദിച്ചിരുന്ന ഹജ്ജ് ക്വാട്ടയായ 1,75,025 തീർത്ഥാടകർ എന്നത് തന്നെയാണ് ഈ വർഷവും കരാറിൽ അനുവദിച്ചിരിക്കുന്നത്.

Most Popular

error: