അർനോൾഡ് ഷ്വാസ്‌നെഗർ അടക്കമുള്ളവരുടെ വസതികൾ ഭീഷണിയിൽ
വാട്ടർ ഹൈഡ്രന്റുകളിൽ വെള്ളം തീർന്നതിനാൽ എന്തുചെയ്യണമെന്ന ആശങ്കയിലാണ് ഭരണകൂടങ്ങൾ എന്നാണ് റിപ്പോർട്ട്
ലോസ് ഏഞ്ചൽസ്: അമേരിക്കയിലെ ലോസ് ഏഞ്ചൽസിൽ പടർന്നുപിടിക്കുന്ന കാട്ടുതീ നിയന്ത്രിക്കാൻ പാടുപെട്ട് അഗ്നിശമന സേന അംഗങ്ങൾ. ആവശ്യത്തിന് വെള്ളം ലഭിക്കാത്തതും, അമിത ഉപഭോഗം ഭൂഗർഭ ജലവിതാനത്തെ ബാധിക്കുമെന്ന ഭരണകൂടത്തിന്റെ ആശങ്കയുമാണ് കാരണം. തീപിടിത്തം ഉണ്ടായ പല പ്രദേശങ്ങളിലെയും വാട്ടർ ഹൈഡ്രന്റുകളിൽ വെള്ളം തീർന്നതിനാൽ എന്തുചെയ്യണമെന്ന ആശങ്കയിലാണ് പ്രാദേശിക ഭരണകൂടങ്ങൾ.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഇതിനകം 23,000 ഏക്കറോളം കത്തിനശിച്ചു. 16 മരണങ്ങളും പതിനായിരം വീടുകളുടെ നാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 1,000 ഏക്കറിലേക്കു കൂടി വ്യാപിച്ച് ഇപ്പോൾ ബ്രെന്റ്വുഡിനെ ഭീഷണിപ്പെടുത്തുന്ന തീപിടിത്തത്തെ തടയാൻ ഹെലികോപ്ടറിൽ വെള്ളം അടിക്കൽ തുടരുകയാണ്. എന്നാൽ, ജ്വലിക്കുന്ന കുന്നുകളിൽ ഇവയൊന്നും കാര്യമായി ഏശുന്നില്ലെന്നാണ് സൂചന.
‘ലോസ് ഏഞ്ചൽസ് ടൈംസ്’ റിപ്പോർട്ട് പ്രകാരം പ്രദേശത്ത് പടർന്നുപിടിച്ച തീ അണയ്ക്കാൻ ആവശ്യമായ വെള്ളമില്ലാത്തത് ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. തീ അണയ്ക്കാനായി കുറഞ്ഞ സമയത്തിനുള്ളിൽ കണക്കില്ലാതെ വെള്ളം എടുത്തതാണ് പ്രതിസന്ധിയുണ്ടാക്കിയത്. തീ വയ്ക്കാനായി ഡിസൈൻ ചെയ്യപ്പെട്ടിട്ടുള്ളവയല്ല ഇത്തരം വാട്ടർ ഹൈഡ്രന്റുകൾ എന്നതും പ്രതിസന്ധിയുടെ ആഴം വർധിപ്പിക്കുകയാണ്.
കാട്ടുതീ പടർന്നുപിടിച്ച പസിഫിക് പാലിസേഡ്‌സ് മേഖലയിൽ, ഇത്തരത്തിൽ നിരവധി വാട്ടർ ഹൈഡ്രന്റുകൾ വെള്ളം തീർന്നും മറ്റും പ്രവർത്തനരഹിതമായിട്ടുണ്ട്. ഈ മേഖലയിലെ ടാങ്കുകളിലെ സംഭരണ ശേഷി ഒരു മില്യൺ ഗാലോൺ ആണ്. ലോസ് ഏഞ്ചൽസ് ഡിപ്പാർട്ട്മെന്റ് ഓഫ് വാട്ടർ ആൻഡ് പവറിന്റെ കണക്ക് പ്രകാരം, ഓരോ 15 മണിക്കൂറിലും വെള്ളത്തിന്റെ ഉപഭോഗം നാല് മടങ് വർധിക്കുന്നതായാണ് കണ്ടെത്തൽ. ഇതിനിടെ മേഖലയിലെ ഒരു ജലസംഭരണി അറ്റകുറ്റപ്പണിക്കായി അടച്ചിട്ടതും പ്രതിസന്ധിയുടെ ആഴം കൂട്ടിയിട്ടുണ്ട്.
ഈ മേഖലയ്ക്ക് പുറമെ, അൽതഡേന, പസഡെന പ്രദേശങ്ങളിലും അസാധാരണ പ്രതിസന്ധിയുണ്ട്. ഈടോൺ മേഖലയിലെ തീപിടിത്തത്തിൽ, മേഖലയിലെ നാശനഷ്ടങ്ങൾ വർധിക്കാൻ പ്രധാന കാരണമായത് വെള്ളം ലഭ്യതയിലെ പ്രതിസന്ധിയാണെന്നും നിഗമനമുണ്ട്.
പസഫിക് പാലിസേഡ്‌സ്, അൽതഡേന, പസഡെന എന്നീ പ്രദേശങ്ങളെയാണ് കാട്ടുതീ പ്രധാനമായും ബാധിച്ചിട്ടുള്ളത്. സാന്റാ മോനിക്ക, മലീബു പട്ടണങ്ങള്‍ക്കിടയിലുള്ള പ്രദേശമായ പസഫിക് പാലിസേഡ്‌സില്‍ പതിനായിരകണക്കിന് ഏക്കറിലേറെ പ്രദേശത്ത് തീപടര്‍ന്നിട്ടുണ്ട്. പസഡേനയ്ക്ക് സമീപവും സാന്‍ ഫെര്‍ണാണ്ടോ വാലിയിലെ സില്‍മറിലുമുള്‍പ്പെടെ പലപ്രദേശങ്ങളിലും കാട്ടുതീ ഉണ്ടായിരുന്നു. മഴയില്ലായ്മയും വരണ്ട കാലാവസ്ഥയും ഉണക്കമരങ്ങളുമായിരുന്നു തീപടരാന്‍ പ്രധാന കാരണം.
അർനോൾഡ് ഷ്വാസ്‌നെഗർ അടക്കമുള്ളവരുടെ വസതികൾ ഭീഷണിയിൽ
ഹോളിവുഡ് സൂപ്പർ സ്റ്റാറും മുൻ കാലിഫോർണിയ ഗവർണറുമായ അർനോൾഡ് ഷ്വാസ്‌നെഗർ, ഡിസ്‌നി ചീഫ് എക്‌സിക്യൂട്ടിവ് ബോബ് ഇഗർ, എൻ.ബി.എ താരം ലെബ്രോൺ ജെയിംസ് എന്നിവരുടെ വീടുകൾ ബ്രെന്റ്‍വുഡിലാണുള്ളത്. ഇവിടെയുള്ളവരോട് പലായനം ചെയ്യാൻ നിർദേശം നൽകിയതായാണ് റിപ്പോർട്ട്. ഷ്വാസ്‌നെഗറിൻ്റെ ‘ടെർമിനേറ്റർ: ഡാർക്ക് ഫേറ്റ്’ എന്ന ഹോളിവുഡ് പ്രീമിയർ പ്രദേശത്ത് തീ പടർന്നതിനാൽ റദ്ദാക്കി.

‘ഈ തീകൾ തമാശയല്ലെന്ന്’ ലെബ്രോൺ ജെയിംസ് ട്വീറ്റ് ചെയ്തു. തന്റെ വീട് അടിയന്തരമായി ഒഴിയേണ്ടിവന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒഴിപ്പിക്കൽ മേഖലയിൽ സ്വന്തമായി വീടുള്ളവരിൽ സെനറ്റർ കമലാ ഹാരിസും ഉൾപ്പെടുന്നു. വാൻ ഗോഗ്, റെംബ്രാൻഡ്, റൂബൻസ്, മോനെറ്റ്, ഡെഗാസ് എന്നിവരുടെ മാസ്റ്റർപീസുകൾ ഉൾപ്പെടെ 125,000ലധികം കലാസൃഷ്‌ടികൾ സൂക്ഷിച്ചിരിക്കുന്ന ഹിൽടോപ്പ് മ്യൂസിയമായ ‘ഗെറ്റി സെന്ററും’ ഒഴിപ്പിക്കൽ മേഖലയിലാണ്. കെട്ടിടത്തിന് ഇതുവരെ കേടുപാടുകൾ സംഭവിച്ചിട്ടില്ല.
കാട്ടുതീ ഒറ്റരാത്രികൊണ്ട് വീണ്ടും ശക്തമാകുമെന്ന് കരുതുന്നതായി അധികൃതർ പറഞ്ഞു. ഈറ്റൺ, പാലിസേഡ്സ് എന്നീ തീപിടിത്തങ്ങൾ മൂലമാണ് മരണങ്ങളിൽ 11 ഉം. രണ്ടാമത്തെ വലിയ തീപിടുത്തമായ ഈറ്റൺ, 14000 ഏക്കറിലധികം നശിപ്പിക്കുകയും 15ശതമാനം നിയന്ത്രണ വിധേയമാക്കുകയും ചെയ്തു. എന്നാൽ, തുടക്കത്തിൽ തീ ആളിപ്പടർത്തിയ വരണ്ട കാറ്റ് ഞായറാഴ്ചയോടെ വീണ്ടും ശക്തിപ്പെടുമെന്ന് ദേശീയ കാലാവസ്ഥാ സർവിസ് മുന്നറിയിപ്പ് നൽകി.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക