Tuesday, 14 January - 2025

ജുബൈൽ മലയാളി സമാജം ക്രിസ്മസ്, ന്യൂ ഇയർ & വിന്റർ ഫെസ്റ്റ് സംഘടിപ്പിച്ചു

ദമാം: ജുബൈൽ മലയാളി സമാജം ക്രിസ്മസ്, ന്യൂ ഇയർ & വിന്റർ ഫെസ്റ്റ് സംഘടിപ്പിച്ചു. നിറഞ്ഞ ആഘോഷങ്ങളോടെ സാഫറോൺ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് തോമസ് മാത്യു മമ്മൂടാൻ ഉദ്ഘാടനം ചെയ്തു. ജുബൈൽ ഇന്ത്യൻ സ്കൂൾ മലയാള അദ്ധ്യാപകൻ സനൽ കുമാർ, സാമൂഹിക പ്രവർത്തകൻ സലീം ആലപ്പുഴ,ശിഹാബ് മങ്ങാടൻ,വിനോദ്,അജ്മൽ സാബു, സമാജം  രക്ഷാധികാരികളായ മൂസ അറക്കൽ, നാസറുദ്ധീൻ പുനലൂർ, ഷാജഹാൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ കേക്ക് മുറിച്ച് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

സമാജം അംഗങ്ങൾ അവതരിപ്പിച്ച ഗാനമേള, നൃത്തങ്ങൾ, ക്രിസ്മസ് കരോൾ സദസ്സിന് കലാവിരുന്നായി. മലയാള അദ്ധ്യാപകൻ സനൽ സർ കുട്ടികളെ ആനന്ദപ്പിക്കാൻ വേണ്ടി കഥകൾ പറഞ്ഞത് ശ്രദ്ധേയമായി. നിരവധി സാംസ്‌കാരിക നേതാക്കളും സാമൂഹിക പ്രവർത്തകരും പങ്കെടുത്ത ആഘോഷം ജുബൈൽ മലയാളി സമൂഹത്തിന്റെ ഐക്യവും സൗഹൃദവും ശക്തിപ്പെടുത്തുന്നതായി മാറി. ചടങ്ങിൽ 2025-ലെ പുതിയ ഭരണസമിതിയുടെ പ്രഖ്യാപനവും നടന്നു. ജനറൽ സെക്രട്ടറി ബൈജു അഞ്ചൽ പുതിയ ഭരണസമിതിയെ പ്രഖ്യാപിച്ചു.

ആതുരസേവന രംഗത്ത് പ്രവർത്തിക്കുന്ന നഴ്‌സുമാരായ ബിബി രാജേഷ്, ധന്യ ഫെബിൻ, സജിന, ബീന ബെന്നി,സുജ, രഞ്ജിത്ത്, ടിന്റു രഞ്ജിത്ത് എന്നിവരെ മലയാളി സമാജം പ്രത്യേകം അനുമോദിച്ചു. എബി ജോൺ, മുബാറക്, ഷൈലകുമാർ, ഷഫീഖ് താനൂർ, ഗിരീഷ്, അനിൽ മാലൂർ, അഷ്‌റഫ് നിലമേൽ, ഷാജഹാൻ, ഹക്കീം പറളി,ദീപു, ഡോക്ടർ നവ്യ വിനോദ്, ദിവ്യ നവീൻ,ഷെമീർ, സിബിഎന്നിവർ  ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി. ട്രഷർ സന്തോഷ്‌ കുമാർ ചക്കിങ്കൽ നന്ദി രേഖപ്പെടുത്തി.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: