തിരുവനന്തപുരം: കഴക്കൂട്ടം കാരോട് ബൈപ്പാസില്‍ ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിന് തീപ്പിടിച്ചു.സംഭവസമയം 18ഓളം യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. എല്ലാവരെയും സുരക്ഷിതമായി പുറത്തെത്തിച്ചതിനാല്‍ വലിയൊരപകടം ഒഴിവായി.മുരഹര ട്രാവല്‍സിന്റെ ബസ് ആണ് അപകടത്തില്‍പ്പെട്ടത്.
തിരുപുറം ആര്‍ സി ചര്‍ച്ചിന് സമീപം എത്തിയപ്പോഴാണ് ബസിന്റെ മുന്നില്‍ നിന്നും തീപടര്‍ന്നത്. തീപടരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ഡ്രൈവര്‍ ബസ് സമീപത്ത് ഒതുക്കിനിര്‍ത്തുകയും യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിക്കുകയുമായിരുന്നു.ഷോര്‍ട്ട് സര്‍ക്യൂട്ട് ആവാം തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.