Tuesday, 14 January - 2025

ശാസ്ത്രത്തിലെ ദൈവം അഥവാ fine  tuned universe

✍️ PK Mustaffa Manantheri
Vice Chairman, CIGI, RIYADH

നിങ്ങൾക്കറിയാമോ? പല ഭൗതികശാസ്ത്ര നിയമങ്ങളും, കണ്ടുപിടുത്തങ്ങളും നമ്മൾ ഗണിതശാസ്ത്ര മോഡലുകൾ (മാത്തമാറ്റിക്കൽ കാൽക്കുലേഷൻസ്) വഴി  സൈദ്ധാന്തികമായി ഗവേഷണം ചെയ്തു തെളിയിച്ചെടുക്കുന്നതാണ്….
എന്നാൽ മറ്റു ചിലത് ഇത്തരത്തിൽ, മാത്തമാറ്റിക്കൽ മോഡലുകളിലൂടെ തെളിയിക്കാൻ പറ്റാത്തതും, എന്നാൽ അത് പ്രപഞ്ചത്തിൽ നിന്ന് നേരിട്ട് അളന്നെടുക്കുന്നതും ആണ്….

ഉദാഹരണത്തിന്, ഗ്രാവിറ്റേഷനൽ കോൺസ്റ്റന്റ് “G”  (G=6.67430 × 10^-11 m³ kg^-1 s^-2)
എന്നത് പ്രപഞ്ചത്തിലെ  ഗ്രാവിറ്റി ഉള്ള വസ്തുക്കളിൽ നിന്ന് പ്രത്യേക തരത്തിലുള്ള പരീക്ഷണങ്ങൾ നടത്തി നമ്മൾ നേരിട്ട് അളന്ന് എടുത്തതാണ്….

ഗ്രാവിറ്റി നിയമത്തിന്റെ ഉപജ്ഞാതാവായ സാർ ഐസക് ന്യൂട്ടന് പിൻപ് ഇത് അളന്നെടുക്കാനുള്ള നേരിട്ടും അല്ലാതെയുമായ പലതരത്തിലുള്ള പരീക്ഷണങ്ങൾ നടന്നിട്ടുണ്ട്…..

നമ്മൾ ഇന്ന് കാണുന്ന സന്തുലിതമായ ഒരു പ്രപഞ്ച വ്യവസ്ഥ, ഈ ഇക്കോ സിസ്റ്റം, കെട്ടിപ്പടുക്കുന്നതിൽ, അതിനിർണായകമായ പങ്ക് വഹിച്ചിട്ടുണ്ട് ഈ ഗ്രാവിറ്റേഷനൽ കോൺസ്റ്റന്റ് “G”. 

അതായത്, പണ്ട് കുതിരവട്ടം പപ്പു ഒരു സിനിമയിൽ (വെള്ളാനകളുടെ നാട് എന്ന സിനിമയാണ് എന്നാണ് എന്റെ ഓർമ്മ)  പറഞ്ഞതുപോലെ, ഒരിഞ്ച് അങ്ങോട്ടോ ഇങ്ങോട്ടോ തിരിഞ്ഞാല് ഞമ്മളും എൻജിനും തവിടുപൊടി….
അതേപോലെ ഗ്രാവിറ്റേഷനൽ കോൺസ്റ്റന്റ് G യുടെ വാല്യൂ, ഒരു ലേശം അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ, ഈ പ്രപഞ്ചം മുഴുവൻ തവിട് പൊടി….

അതായത് നമ്മൾ ഇന്ന് കാണുന്ന തരത്തിലുള്ള നക്ഷത്രങ്ങളോ ഗാലക്സികളോ നമ്മുടെ സ്വന്തം സൂര്യനോ,  സൗരയൂഥമോ ഭൂമിയോ ഭൂമിയിലെ ജീവജാലങ്ങളോ ഞാനും നിങ്ങളും ഒന്നും തന്നെ ഉണ്ടാകുമായിരുന്നില്ല/ (അതിന്റെ സാധ്യത തുലോം തുച്ഛമാണ്) എന്ന് സാരം…….

അത് പണ്ട് പപ്പു പറഞ്ഞതുപോലെ ഒരു ഇഞ്ച് ഒന്നും മാറണം എന്ന് ഒന്നുമില്ല…. സൂക്ഷ്മാല്‍ സൂക്ഷ്മമായ ഒരു റേഞ്ചിന് ഉള്ളിൽ കൃത്യതയോടെ G യുടെ വാല്യൂ പ്രപഞ്ചത്തിൽ നിലനിന്നെങ്കിൽ  മാത്രമേ,  പ്രപഞ്ചം നമ്മൾ ഇന്ന് കാണുന്ന രൂപത്തിൽ പരിണമിക്കുമായിരുന്നുള്ളൂ എന്ന് അർത്ഥം…. (ഏതാണ്ട് 10^-40,  അതായത് ഒന്ന് കഴിഞ്ഞ് 40 പൂജ്യം വരുന്ന ഒരു സംഖ്യയുടെ, ഒരു ഭാഗം, എന്ന സൂക്ഷ്മാൻ സൂക്ഷ്മമായ കൃത്യത) ….

എന്നാൽ ഈ വാല്യൂ, മേൽപ്പറഞ്ഞതുപോലെയുള്ള ഒരു സൂക്ഷ്മമായ പരിധിക്കുള്ളിൽ, അത്ഭുതകരമായി നിജപ്പെടുത്തി വച്ചത് ആരാണ്?

ഇനി ഈ നിജപ്പെടുത്തിവെച്ച ഈ വാല്യൂ, അതി സൂക്ഷ്മമായി/ ചെറുതായിട്ടൊന്നു കൂടുകയാണെങ്കിൽ എന്ത് സംഭവിക്കും?

നിങ്ങൾക്കറിയാമോ,  നക്ഷത്രങ്ങളുടെ കോറിനുള്ളിൽ നടക്കുന്ന ന്യൂക്ലിയർ ഫ്യൂഷൻ ആണ് അതിൻറെ ഊർജ്ജസ്രോതസ്സ് എന്നും, ഈ ന്യൂക്ലിയർ ഫ്യൂഷൻ മൂലം ഉണ്ടാകുന്ന പ്രഷർ, അതിന് പുറത്തേക്ക് തള്ളുമെന്നും, എന്നാൽ നക്ഷത്രങ്ങളുടെ സ്വന്തം ഗ്രാവിറ്റി മൂലം അതിന്റെ അകത്തേക്ക് ഉള്ള പ്രതിബലം കാരണം,  നക്ഷത്രങ്ങൾ വികസിക്കാതെ,  ബാലൻസ് ചെയ്ത്,  ഒരുപാട് കാലം നിൽക്കുന്നു എന്ന്…..

കോടിക്കണക്കിന് വർഷങ്ങൾക്ക് ശേഷം, ഫ്യൂഷൻ നടത്താനുള്ള ഇന്ധനം തീർന്നു പോയാൽ നമ്മുടെ സൂര്യൻ   വികസിച്ച് ഒരു Red Giant/ ചുവന്ന ഭീമൻ  ആവും,  അപ്പോൾ  അതിൻറെ വലിപ്പം വികസിച്ചു ഭൂമിയുടെ ഭ്രമണപഥത്തിന് അടുത്ത് വരെ എത്തിയേക്കാം….

എന്തായാലും, തൽക്കാലം ബേജാറാവണ്ട.. അതിനെ ഇനിയും ശതകോടി വർഷങ്ങൾ മുമ്പോട്ട് പോകേണ്ടതുണ്ട്….

അതായത് സൂര്യൻ എന്ന നക്ഷത്രം ഉണ്ടാവുകയും, അതിൻറെ ഹാബിറ്റബിൾ സോണിൽ ഭൂമി എന്ന ഒരു ഗ്രഹം ഉണ്ടാവുകയും ആ ഗ്രഹത്തിൽ സൂക്ഷ്മമായ ഏകകോശ ജീവികൾ ഉണ്ടാവുകയും, അതിനുശേഷം , കോടിക്കണക്കിന് വർഷത്തെ പരിണാമത്തിലൂടെ നാം ഇന്ന് കാണുന്ന സഹസ്രകോടി ജന്തു സസ്യ വൈവിധ്യങ്ങളും മനുഷ്യനും മൃഗങ്ങളും സസ്യങ്ങളും പർവ്വതങ്ങളും സമുദ്രവും കാടും മേടും ഒക്കെ ഉണ്ടായിത്തീരാൻ ശതകോടി വർഷങ്ങൾ എടുത്തു…. അല്ലെങ്കിൽ ശതകോടി വർഷങ്ങൾ ആവശ്യമാണ് എന്ന് സാരം…
സൂര്യൻറെ red Giant ആയുള്ള പരിണാമത്തിലേക്ക് ശതകോടി വർഷങ്ങൾ ഇനിയും ദൂരമുണ്ട്…
അത്രയും കാലം സൂര്യനിലെ ഫ്യൂഷൻ മൂലം അതിഭീമമായ ബലത്തെ / പ്രഷറിനെ പ്രതിരോധിക്കാൻ ബാലൻസ് ചെയ്തു നിർത്താൻ സൂര്യൻറെ ഗ്രാവിറ്റിക്ക് കഴിയുന്നുണ്ട് , കഴിയണമെന്ന് സാരം….


എന്നാൽ ഗ്രാവിറ്റിയുടെ ശക്തി ഒരല്പം കൂടിയാൽ എന്ത് സംഭവിക്കും?

ഫ്യൂഷൻ മൂലം ഉണ്ടാകുന്ന പ്രഷറിനക്കാൾ, അനുപാതത്തിലും കൂടുതലാണ് പ്രതിപ്രവർത്തിക്കുന്ന ഗ്രാവിറ്റിയുടെ ബലം എങ്കിൽ, സൂര്യൻറെ ഈ ബാലൻസിംഗ് നഷ്ടപ്പെടുകയും, അത് വളരെ വേഗം,  red Giant/ ചുവന്ന ഭീമൻ ആയി പരിണമിക്കുകയും ചെയ്യും….

അതായത് ഭൂമിയെന്ന ഒരു ഗ്രഹം ഉണ്ടാകാൻ, അതിൽ ജീവജാലങ്ങൾ പരിണമിച്ച് ഉണ്ടാകാനുള്ള സമയം ഉണ്ടാകില്ല എന്ന് സാരം…
അതിനു മുൻപേ സൂര്യൻ കത്തി തീർന്നിട്ടുണ്ടാകും….

സൂര്യൻറെ ഇതേ ഗതി തന്നെ ആയിരിക്കും പ്രപഞ്ചത്തിലുള്ള മറ്റെല്ലാ നക്ഷത്രങ്ങൾക്കും….

ഇനി ഈ ഗ്രാവിറ്റേഷനിൽ കോൺസ്റ്റന്റ് “G” ഒരല്പം കുറഞ്ഞാൽ എന്ത് സംഭവിക്കും?

പ്രപഞ്ചോല്പത്തിയെ പ്രതിപാദിക്കുന്ന ബിഗ് ബാങ്, മുതൽ ഇങ്ങോട്ട് പ്രപഞ്ചം മുഴുവൻ നിറഞ്ഞ galactic dust എന്ന് അറിയപ്പെടുന്ന അതിഭീമമായ പൊടിപടലങ്ങളിൽ നിന്നും, ഗ്രാവിറ്റി മൂലം കൂടിച്ചേർന്നാണ് നമ്മൾ ഇന്ന് കാണുന്ന നക്ഷത്രങ്ങളും , ഗാലക്സികളും, ഗ്രഹങ്ങളും ഉപഗ്രഹങ്ങളും ഒക്കെ ഉണ്ടായത്…. എന്നാൽ ഗ്രാവിറ്റിയുടെ ശക്തി ഒരല്പം കുറഞ്ഞാൽ ഇത്തരം ഗ്രഹങ്ങളും നക്ഷത്രങ്ങളും ഉണ്ടാവാനുള്ള സാധ്യത വളരെ കുറയും…

അതായത് സൂര്യനോ സൗരയൂഥമോ ഭൂമിയോ മറ്റു ഗ്രഹങ്ങളോ ഒന്നും ഉണ്ടാകുമായിരുന്നില്ല എന്ന് സാരം….

അപ്പോൾ ഗ്രാവിറ്റേഷൻ കോൺസ്റ്റൻസ് എന്ന വാല്യൂ വളരെ കൃത്യതയോടെ ഒരു റേഞ്ചിനുള്ളിൽ അതിസൂക്ഷ്മമായി നിലനിർത്തിയിരിക്കുകയാണ്…

അല്ലെങ്കിൽ ഈ പ്രപഞ്ചത്തിലെ സന്തുലിതമായ നിലനിൽപ്പിന്, ജീവജാലങ്ങളുടെ നിലനിൽപ്പിന് ഉതകുന്ന വിധത്തിൽ ഈ പ്രപഞ്ച നിയമങ്ങളെ, പ്രപഞ്ചത്തിലുള്ള ബലങ്ങളെ അതി സൂക്ഷ്മമായ ഒരു റേഞ്ചിൽ/ പരിധിക്കുള്ളിൽ കൃത്യതയോടെ, വിസ്മയകരമായി നിലനിർത്തിയിരിക്കുന്നു എന്ന് സാരം….

ഗ്രാവിറ്റേഷനൽ കോൺസ്റ്റന്റ് പോലെ തന്നെ, പ്രപഞ്ചത്തിന്റെ നിലനിൽപ്പിന് ജീവജാലങ്ങളുടെ ഉത്ഭവത്തിന് ഉതകുന്ന വിധത്തിൽ fine  tuned ചെയ്ത മറ്റ് ചില universal constants… ആണ് ചുവടെ….

1. കോസ്മോളജിക്കൽ കോൺസ്റ്റന്റ്
2. സ്ട്രോങ്ങ് ന്യൂക്ലിയർ ഫോഴ്സ് കോൺസ്റ്റൻസ്
3. വീക്ക് ന്യൂക്ലിയർ ഫോറസ്റ്റ് കോൺസ്റ്റൻസ്
4. Ratio ഓഫ് ഇലക്ട്രോൺ പ്രോട്ടോൺ മാസ്സ്
5. ഇലക്ട്രോമാഗ്നെറ്റിക് കോൺസ്റ്റൻസ്
6. മാസ്സ് ഓഫ് ഹിഗ്സ് ബോസോൺ
7. യൂണിവേഴ്സൽ സ്പീഡ് ലിമിറ്റ്….(Speed of light in Vacuum)

തുടങ്ങി ഒട്ടനവധി പ്രപഞ്ച നിയമങ്ങൾ, ശക്തികൾ ജീവന്റെ നിലനിൽപ്പിന്, പ്രപഞ്ചത്തിന്റെ സന്തുലിതമായ നിലനിൽപ്പിന് ഉതകുന്ന വിധത്തിൽ അതിവിദഗ്ധമായി സൂക്ഷ്മമായി വിസ്മയകരമായി ക്രമീകരിച്ചിരിക്കുന്നു….

മേൽപ്പറഞ്ഞ യൂണിവേഴ്സൽ കോൺസ്റ്റന്റിൽ ഏതെങ്കിലും ഒന്നിൽ അതിസൂക്ഷ്മമായ വ്യതിയാനങ്ങൾ ഉണ്ടായെങ്കിൽ പോലും,  പ്രപഞ്ചത്തിന്റെ നിലനിൽപ്പ് തന്നെ അസാധ്യമാക്കുന്ന പല പ്രതിഭാസങ്ങളും സംഭവിക്കുമായിരുന്നു …. എല്ലാ വസ്തുക്കളുടെയും അടിസ്ഥാന ഘടകങ്ങളായ ആറ്റത്തിന്റെ നിലനിൽപ്പ്…. ആറ്റത്തിനകത്ത് ന്യൂക്ലിയസിന്റെ സ്ഥിരത, എന്ന അതി സൂക്ഷ്മമായ മൈക്രോ ലെവലിൽ തുടങ്ങി…..
പ്രപഞ്ചത്തിലെ ഭീമാകാരങ്ങളായ നക്ഷത്രങ്ങളുടെ, ഗ്രഹങ്ങളുടെ,  ഗ്യാലക്സികളുടെ നിലനിൽപ്പ് ബാലൻസ് തന്നെ അവതാളത്തിൽ ആകുമായിരുന്നു…

പക്ഷേ ഇതിനെയെല്ലാം, വളരെ കൃത്യമായ, അതിസൂക്ഷ്മമായ, ഒരു റേഞ്ചിനുള്ളിൽ കൃത്യതയോടെ വിസ്മയകരമായി നിലനിൽക്കപ്പെട്ടത് എങ്ങനെയാണ്?  എന്ന ചോദ്യമാണ് fine tuned  യൂണിവേഴ്സ് എന്ന ആശയം മുന്നോട്ടുവയ്ക്കുന്നത്…..

ലേഖകൻ: PK Mustaffa Manantheri
Vice Chairman, CIGI, RIYADH

അനന്തമജ്ഞാതമവർണ്ണനീയമായ, ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചു പരിപാലിക്കുന്നതിൽ, ഒരു സൂപ്പർ പവർ ഉണ്ടാകുമോ എന്ന ചോദ്യം ഉന്നയിക്കുകയാണ്, ഈ ഹൈപോതെസിസ്…

അതല്ല, മൾട്ടിവേഴ്സ് പോലെയുള്ള അനേകം പ്രപഞ്ചങ്ങളിൽ ഒന്ന്  മാത്രമാവാം;  ഈ ചോദ്യം ഉന്നയിക്കുന്ന നമ്മൾ അനുഭവിക്കുന്ന ഈ പ്രപഞ്ചം എന്ന മറുവാദമാണ്, hypothesis ആണ് മറുഭാഗത്ത് ഉന്നയിക്കപ്പെടുന്നത്…. മൾട്ടിവേഴ്‌സ് സാർവത്രികമായി അംഗീകരിക്കപ്പെട്ട ഒരു ശാസ്ത്ര സിദ്ധാന്തമല്ല,  അത് speculative ആയി ഇന്നും തുടരാൻ കാരണം  പരീക്ഷണാത്മക തെളിവുകളില്ലാത്തത് കൊണ്ടാണ് .  ഒരു പക്ഷെ ഒരിക്കലും തെളിയിക്കാൻ ആവാത്ത ഒരു സമസ്യയായത്തന്നെ നിലനിന്നേക്കാം …

അപ്പോഴും നമ്മുടെ പ്രപഞ്ചത്തെ, അഥവാ പ്രപഞ്ചത്തിലെ ശക്തികളെ, എന്റെയും നിങ്ങളുടെയും നിലനിൽപ്പിനു അനിവാര്യമായ രീതിയിൽ ഇത്ര കൃത്യമായി ഫൈൻഡ്ൺ ട്യൂണ് ചെയ്ത് പരിപാലിക്കപ്പെട്ടത് എങ്ങനെയാണ്? അത് വെറും സാധാരണമായ പ്രപഞ്ച പരിണാമത്തിനിടയിൽ  (അ) സ്വാഭാവികമായി/ അത്ഭുതകരമായി  സംഭവിച്ചതാണോ?  അതോ ഒരു സുപ്രീം പവർ / കോസ്മിക് ആർക്കിറ്റെക്റ്റ് വളരെ വിദഗ്ദമായി ഡിസൈൻ / ഫൈൻ  ട്യൂൺ ചെയ്തതാണോ ? എന്ന് ചോദ്യം ഉന്നയിച്ചു കൊണ്ടിരിക്കാം…..

പ്രവാസവുമായി ബന്ധപ്പെട്ട നിങ്ങളുടെ അനുഭവങ്ങൾ, ലേഖനങ്ങൾ, കഥകൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ gulfupdates.malayalam@gmail.com എന്ന ഇമെയിൽ വിലാസത്തിലോ  https://wa.me/917907309377 എന്ന വാട്ട്സ് ആപ്പ് നമ്പറിലേക്കോ അയക്കുക

Most Popular

error: