Tuesday, 14 January - 2025

സമസ്തയുടെ സ്ഥാപനത്തിന്റെ പരിപാടിയില്‍ ഹക്കീം ഫൈസി

കോഴിക്കോട്: ബഹാഉദ്ദീൻ നദ്വിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ പരിപാടിയിൽ പ്രഭാഷകനായി സിഐസി ജനറൽ സെക്രട്ടറി അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി. ചെമ്മാട് ദാറുൽ ഹുദാ റൂബി ജൂബിലിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിലാണ് ഹക്കീം ഫൈസി പങ്കെടുത്തത്.

ഹക്കീം ഫൈസിയുമായി യാതൊരു ബന്ധവും ഉണ്ടാകില്ലെന്ന് സമസ്ത മുശാവറ നേരത്തെ പ്രഖ്യാപിക്കുകയും ആദർശപരമായ പ്രശ്ങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹത്തെ സംഘടനയിൽനിന്നും പുറത്താക്കുകയും ചെയ്തിരുന്നു. സിഐസി സ്ഥാപനങ്ങളുമായി ബന്ധമില്ലെന്നും സമസ്ത വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ മാസം കോഴിക്കോട് ചേർന്ന മുശാവറ യോഗത്തിലും ഒരു തീരുമാനം ഉണ്ടാകുന്നതുവരെ ഹക്കീം ഫൈസിയുമായി എല്ലാം ബന്ധങ്ങളും അവസാനിപ്പിക്കാനും തീരുമാനം എടുത്തിരുന്നു. എന്നാൽ ആ തീരുമാനം മുഖവിലയ്ക്ക് എടുക്കാതെയാണ് ബഹാഉദ്ദീൻ നദ്വിയുടെ നേതൃത്വത്തിലുള്ള സ്ഥാപനം ഹക്കീം ഫൈസിയെ പരിപാടിയിൽ പങ്കെടുപ്പിച്ചത്.

Most Popular

error: