റിയാദ്: ഹൗസ് ഡ്രൈവർമാർ ഉൾപ്പെടുന്ന ഗാര്‍ഹിക തൊഴിലാളികളുടെയും പ്രവാസികളുടെ സഊദിക്ക് പുറത്ത് കഴിയുന്ന ആശ്രിതരുടെയും ഇഖാമകൾ ഓണ്‍ലൈന്‍ ആയി പുതുക്കാവുന്നതാണെന്ന് സഊദി ജവാസാത്. എക്സ് പ്ലാറ്റ്ഫോമിലാണ് ജവാസാത്ത് ഇക്കാര്യം വ്യക്തമാക്കുന്നത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
സഊദിക്ക് പുറത്തുള്ള പ്രവാസി തൊഴിലാളികളുടെ സിംഗിള്‍ എന്‍ട്രി, മള്‍ട്ടിപ്പിള്‍ എന്‍ട്രി റീ-എന്‍ട്രി വിസകളും ഓണ്‍ലൈന്‍ ആയി ദീര്‍ഘിപ്പിക്കാവുന്നതുമാണ്. മുഖീം പോർട്ടലിൽ ചെയ്യേണ്ട അതിന്റെ ഘട്ടങ്ങളും ജവാസാത് വിശദീകരിച്ചു.
ഈ സേവനങ്ങള്‍ നിയമാനുസൃത ഫീസുകള്‍ അടച്ച ശേഷം ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ശിര്‍ പ്ലാറ്റ്‌ഫോമും മുഖീം പോര്‍ട്ടലും വഴിയാണ് പ്രയോജനപ്പെടുത്തേണ്ടതെന്നും ജവാസാത്ത് പറഞ്ഞു. എന്നാൽ, മുഖീം പോര്‍ട്ടൽ വഴി ചില സേവനങ്ങൾക്ക് അടുത്തിടെ ഫീസ് ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച ജവാസാത് ട്വീറ്റ്കൾ താഴെ 👇