Tuesday, 21 January - 2025

ഓടിക്കൊണ്ടിരിക്കെ കാറിനു തീപിടുച്ചു യുവാവും യുവതിയും വെന്തുമരിച്ചു

തീപിടിച്ച് മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധത്തിലായി മാറിയിരുന്നു

ഹൈദരാബാദ്: ഹൈദരാബാദിനടുത്ത് ഖട്‌കേസറില്‍ യുവാവും യുവതിയും കാറിനു തീപിടിച്ചു വെന്തുമരിച്ചു. ശ്രീറാമും(26) ഒരു സ്ത്രീയുമാണ് മരിച്ചിരിക്കുന്നത്. മെഡ്ചാല്‍ ഖട്‌കേസറിലെ ഒആര്‍ആര്‍ സര്‍വീസ് റോഡില്‍ ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. മരിച്ചവരെ കുറിച്ചുള്ള വിവരങ്ങള്‍ വ്യക്തമല്ല.

തീപിടിച്ച് മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധത്തിലായി മാറിയിരുന്നു. ഓടിക്കൊണ്ടിരിക്കെയാണ് കാറിനു തീപിടിച്ചത്. തീപിടിത്തത്തിന്റെ കാരണം പൊലിസ് പരിശോധിച്ചുവരുകയാണ്. കാറില്‍ കുടുങ്ങിപ്പോയ ഇവര്‍ക്ക് പുറത്തിറങ്ങി രക്ഷപ്പെടാനും കഴിഞ്ഞില്ല.

Most Popular

error: