Tuesday, 14 January - 2025

സഊദിയിൽ വാഹനാപകടം; മലയാളി ദമ്പതികൾക്ക് പരിക്ക്

അബ്ഹ: അബ്ഹയിലെ ടൂറിസം കേന്ദ്രമായ അൽ സുദയിൽ നടന്ന വാഹനാപകടത്തിൽ മലയാളി ദമ്പതികൾക്ക് പരിക്ക്. സൗദിയിലെ അൽ ഖസീം പ്രവിശ്യയിലെ ബുറൈദയിലുള്ള സുലൈമാൻ അൽ ഹബീബ് ഹോസ്‌പിറ്റലിലെ അനീഷ് ജോർജ്, കിംഗ് ഫഹദ് ഹോസ്പ്‌പിറ്റൽ ഐ.സി.യു സ്റ്റാഫ് നഴ്സ് അബിമോൾ എന്നിവർക്കാണ് പരിക്ക്.

ഇടുക്കി സ്വദേശികളായ ദമ്പതികളുടെ വാഹനം എതിരെവന്ന വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം. അപകടത്തിൽ ഇവർ സഞ്ചരിച്ച വാഹനം പൂർണമായി തകർന്നു. അനീഷിന് കാലിനും അബിയ്ക്ക് കൈയ്ക്കുമാണ് പരിക്ക്.

Most Popular

error: