മലപ്പുറം: ഡിഎഫ്ഒ ഓഫീസ് ആക്രമണക്കേസിൽ ജയിൽമോചിതനായതിനു പിന്നാലെ യുഡിഎഫ് നേതാക്കളെ നേരിൽകണ്ട് പി.വി അൻവർ എംഎൽഎ. മുസ്‌ലിം ലീഗ് നേതാക്കളുമായാണ് ആദ്യ കൂടിക്കാഴ്ച നടത്തിയത് . അൻവറിനെ സ്വാഗതം ചെയ്ത് യുവ കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു.
സാദിഖലി ശിഹാബ് തങ്ങളുമായി കൂടികാഴ്ച നടത്തി. അൻവറിനെ മുന്നണിയിലെടുക്കാൻ ലീഗിന്റെ നേതൃത്വത്തിൽ സമ്മർദം തുടരുന്നതിനിടെയാണു പുതിയ നീക്കം.
വന്യജീവി ആക്രമണത്തിനെതിരായ പ്രതിഷേധത്തിനിടെ നിലമ്പൂർ ഡിഎഫ്ഒ ഓഫീസ് ആക്രമിച്ച കേസിൽ ഞായറാഴ്ച വൈകീട്ടാണ് പി.വി അൻവറിനെ ഒതായിയിലെ വീട്ടിൽനിന്ന് പൊലീസ് നാടകീയമായി അറസ്റ്റ് ചെയ്തത്. തുടർന്ന് മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു. രാത്രി ഒരു മണിയോടെ അൻവറിനെ തവനൂർ സെൻട്രൽ ജയിലിലടക്കുകയും ചെയ്തു. ഇന്നലെ നിലമ്പൂർ കോടതി ജാമ്യം അനുവദിച്ചതോടെയാണ് അറസ്റ്റിലായി 24 മണിക്കൂറിനകം ജയിൽമോചിതനായത്.