Tuesday, 14 January - 2025

സലാല-കോഴിക്കോട് റൂട്ടിൽ എയർ ഇന്ത്യ എക്സ്പ്രസ്; സർവീസ് വർധിപ്പിച്ചു

സലാല: സലാല-കോഴിക്കോട് റൂട്ടിൽ എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് വർധിപ്പിച്ചു. ഞായർ, വ്യാഴം ദിവസങ്ങളിലാണ് സർവീസ്. വരുന്ന ആഴ്ച മുതൽ വർധിപ്പിച്ച സർവീസ് ആരംഭിക്കും. സലാലയിൽ നിന്ന് രാവിലെ 10.55ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം 4.15ന് കോഴിക്കോടെത്തും. കോഴിക്കോട് നിന്ന് രാവിലെ 7.25ന് പുറപ്പെടുന്ന വിമാനം ഒമാൻ സമയം 9.55ന് സലാലയിൽ എത്തും.

ദോഫാർ, അൽ വുസ്ത മേഖലയിൽ നിന്നുള്ള പ്രവാസികൾക്ക് ഏറെ ആശ്വാസകരമാകും അധിക സർവീസുകൾ. നിരവധി മലയാളികൾ ഇവിടെ ജോലി ചെയ്യുന്നുണ്ട്. കേരളത്തിലെ മറ്റു സെക്ടറുകളിലേക്കും നിലവിലെ സെക്ടറുകളിലും പ്രതിദിന സർവീസുകൾ ആരംഭിക്കണമെന്ന് ഇവിടെ നിന്നുള്ളവർ ആവശ്യപ്പെടുന്നു.

സർവീസ് ഇല്ലാത്ത ദിവസങ്ങളിൽ സലാലയിൽ നിന്ന് മസ്കത്തിലെത്തിയാണ് പലരും നാട്ടിലേക്ക് യാത്ര ചെയ്യുന്നത്. ഇത് സാമ്പത്തിക ബാധ്യതയും സമയനഷ്ടവും ഉണ്ടാക്കുന്നു.

Most Popular

error: