സമസ്ത മുശാവറ യോഗം ഇന്ന്; ഉമർഫൈസിക്കും സുപ്രഭാതം പത്രത്തിനും എതിരായ പരാതികൾ ചർച്ച ചെയ്തേക്കും

0
860

കോഴിക്കോട്: സമസ്ത മുശാവറ യോഗം ഇന്ന് കോഴിക്കോട് ചേരും. ഉമർഫൈസി മുക്കത്തിനും സുപ്രഭാതം പത്രത്തിനും എതിരായ പരാതികൾ മുശാവറ‍യിൽ ചർച്ച ചെയ്തേക്കും.

സമസ്ത ആദർശ സംരക്ഷണ സമിതി രൂപീകരിച്ചവർക്കെതിരായ പരാതിയും മുശാവറ പരിഗണിക്കും. ലീഗ് അനുകൂലികളുടെയും വിരുദ്ധരുടെയും പരാതികള്‍ പരിഗണിച്ച് രണ്ട് കൂട്ടരെയും ഉള്‍ക്കൊള്ളുന്ന നടപടിയിലേക്ക് നേതൃത്വം പോകുമെന്നാണ് ഇരുകൂട്ടരും കരുതുന്നത്.