Tuesday, 14 January - 2025

വിജയ് ഫുഡ് BFC ജിദ്ദ JFF ന്യൂ വെൻസോ സെവെൻസ് ടൂർണമെന്റിൽ റണ്ണേഴ്സ് ടീം

ജിദ്ദ: ബവാദി ഫ്രണ്ട്സ് ക്ലബിന്റെ പുതിയ സ്പോൺസർ ആയ പ്രമുഖ ഫുഡ്‌ കമ്പനിയാ വിജയ് മസാലയുടെ സ്പോൺസർഷിപ്പിൽ BFC ജിദ്ദ പങ്കെടുത്ത ആദ്യ ടൂർണമെന്റിൽ വിജയ് ഫൂഡ് BFC ജിദ്ദക്ക് റണ്ണേഴ്സ് കപ്പ്, JFF ന്യൂ വെൻസോ സെവെൻസ് ടൂർണമെന്റ് സീസൺ 2 വിലാണ് ടീം കപ്പിന് അർഹരായത്ത്.

ജിദ്ദയിലെ സെവെൻസ് ഫുട്ബോൾ മേഖലയിൽ ഒരുപാട് ഫുട്ബാൾ ടൂർണമെന്റുകൾ സംഘടിപ്പിക്കുന്ന ജിദ്ദ ഫുട്ബാൾ ഫ്രൻഷിപ് കൂട്ടായ്യ്മയായ JFF ഇന്റെ കീഴിലായിരുന്നു ന്യൂ വെൻസോ അവരുടെ രണ്ടാം സീസൺ മത്സരം ജിദ്ദയിലെ പ്രേമുക 12 ടീമുകളെ വെച്ച് സംഘടിപ്പിച്ചത്, മൽസരസത്തിലെ ആദ്യ 4 റൗണ്ട് മത്സരങ്ങളിലും മികച്ച പ്രഘടനം കാഴ്ചവെച്ച വിജയ് ഫൂഡ് BFC ജിദ്ദ ടീം ഫൈനലിൽ ശക്തരായ ഫൈസലിയാ FC യോടാണ് മത്സരിച്ചത്.

ടൂർണമെന്റിലെ മികച്ച ഫോർവെർഡ് ആയി വിജയ് ഫൂഡ് BFC ജിദ്ധയുടെ ജിബിൻ വർഗീസിനെ തിരഞ്ഞെടുത്തു.

ഞായറാഴ്ച ജിദ്ദയിലെ അൽ ഹംറയിലുള്ള വിജയ് ഫൂ ഓഫീസിൽ വെച്ച് നടന്ന കപ്പ്‌ ഹാൻഡ്ഓവർ സെറിമണിയുടെ വേളയിൽ വിജയ് ഫൂഡ് കമ്പനി ഓണർമാരായ ജോസ് മൂലൻ, ജോയ് മൂലൻ, പ്രവീൺ മൂലൻ എന്നിവർക്ക് ക്ലബ്‌ മാനേജർ ശിഹാബ് പൊറ്റമ്മൽ, ഭാരവാഹികളായ നിഷാദ്, അനസ്, അഹമ്മദ്, ജസീൽ, ക്യാപ്റ്റൻ ഫസൽ എന്നിവർ ചേർന്ന് കപ്പ്‌ കൈമാറി. ചടങ്ങിൽ വിജയ് ഫുഡ്‌ കമ്പനി ജിദ്ദ റീജിയൻ സൂപ്പർവൈസർ മുസ്തഫ മൂപ്ര കമ്പനി സാരഥികളായ സുശീലൻ, അനിൽ കുമാർ എന്നിവർ ക്ലബ്‌ ഭാരവാഹികളെയും ടീമിനെയും അഭിനന്ദിച്ചു.

ഇനിയുള്ള മത്സരങ്ങളിലും പേര് മാറാത്ത, പെരുമ മാറാത്ത പരമ്പര്യമുള്ള വിജയ് മസാല കമ്പനിയുടെ പേരിൽത്തന്നെ വിജയ് ഫുഡ്‌ BFC ജിദ്ദ എന്ന പേരിൽ തന്നെ പങ്കെടുക്കുമെന്നും, കൂടുതൽ മികച്ച പ്രഘടനം പുറതെടുക്കുമെന്നും ക്ലബ്‌ മാനേജർ ശിഹാപ് പൊറ്റമ്മൽ അറീച്ചു.

Most Popular

error: