കോഴിക്കോട്, കാസർഗോഡ് സ്വദേശികളാണ് പിടിയിലായത്
മുംബൈ: ബാങ്കോക്കിൽനിന്ന് 4.147 കിലോഗ്രാം ഹൈഡ്രോപോണിക് കഞ്ചാവുമായി (മരിജുവാന) എത്തിയ കോഴിക്കോട് സ്വദേശി മുഹമ്മദ് പറമ്പ് (26) മുംബൈയിലെ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസിന്റെ പിടിയിലായി. കൃത്രിമ വെളിച്ചസംവിധാനങ്ങളോടെ ശീതീകരിച്ച മുറിയിൽ വളർത്തുന്ന മുന്തിയ ഇനം കഞ്ചാവാണിത്. അന്താരാഷ്ട്ര മാർക്കറ്റിൽ 4.14 കോടിരൂപ വിലമതിക്കുമെന്ന് അധികൃതർ അറിയിച്ചു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. ട്രോളിബാഗിലാണ് 10 പ്ലാസ്റ്റിക് പാക്കറ്റുകളിലായി മയക്കുമരുന്ന് കണ്ടെത്തിയത്. വസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. കാസർകോട് സ്വദേശി കെ.പി. അഹമ്മദ് എന്നയാൾക്ക് എത്തിക്കാനാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്നും കടത്തിന് കമ്മിഷൻ ലഭിക്കാറുണ്ടെന്നും മുഹമ്മദ് പറമ്പ് കസ്റ്റംസിനോട് വെളിപ്പെടുത്തി. അഹമ്മദിനെയും പിടികൂടിയിട്ടുണ്ട്.
ഇവർ വൻ ലഹരി മരുന്ന് റാക്കറ്റിലെ അംഗങ്ങളാണെന്നും അന്വേഷണം ഊർജിതമാക്കിയതായും കസ്റ്റംസ് അറിയിച്ചു. ശനിയാഴ്ചയാണ് ട്രോളി ബാഗിൽ 10 പായ്ക്കറ്റുകളിൽ ഒളിപ്പിച്ചിരുന്ന ലഹരിമരുന്നുമായി മുഹമ്മദ് പിടിയിലായത്. കള്ളക്കടത്തിന് കമ്മിഷൻ ലഭിച്ചിരുന്നതായി മുഹമ്മദ് ചോദ്യം ചെയ്യലിൽ പറഞ്ഞു. ലഹരിവിരുദ്ധ നിയമം അനുസരിച്ച് 20 വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങൾക്കാണ് ഇരുവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്.
ശനിയാഴ്ചയാണ് ട്രോളി ബാഗിൽ 10 പായ്ക്കറ്റുകളിൽ ഒളിപ്പിച്ചിരുന്ന ലഹരിമരുന്നുമായി മുഹമ്മദ് പിടിയിലായത്. കള്ളക്കടത്തിന് കമ്മിഷൻ ലഭിച്ചിരുന്നതായി മുഹമ്മദ് ചോദ്യം ചെയ്യലിൽ പറഞ്ഞു. ലഹരിവിരുദ്ധ നിയമം അനുസരിച്ച് 20 വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങൾക്കാണ് ഇരുവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്.
ബാങ്കോക്കിൽ നിന്ന് നോക് എയറിന്റെ ഡിഡി 938 വിമാനത്തിലാണ് 26കാരൻ മുംബൈ ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. ട്രോളി ബാഗിൽ നിന്ന് പത്ത് പ്ലാസ്റ്റിക് ബാഗുകളിലായാണ് ഹൈഡ്രോപോണിക്സ് കൃഷി രീതിയിൽ ഉൽപാദിപ്പിച്ച കഞ്ചാവ് ഇയാൾ കൊണ്ടുവന്നത്. വയറിൽ കെട്ടിവച്ച് ബാങ്കോക്ക് വിമാനത്താവളത്തിൽ നിന്ന് രക്ഷപ്പെട്ട യുവാവ് മുംബൈയിലെത്തിയപ്പോഴേയ്ക്കും ഇത് ട്രോളി ബാഗിലാക്കിയിരുന്നു.
വൻതുക കമ്മീഷൻ ലഭിക്കുമെന്ന വാഗ്ദാനത്തിൽ വീണാണ് കഞ്ചാവുമായി എത്തിയതെന്നാണ് യുവാവ് കസ്റ്റംസിനോട് വിശദമാക്കിയിരിക്കുന്നത്. ഇംഗ്ലീഷ് ലെറ്ററുകൾ രേഖപ്പെടുത്തിയ ചെറുകവറുകളിലാക്കിയാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.





