Tuesday, 14 January - 2025

സഊദിയിൽ റോഡ് മുറിച്ചു കടക്കുമ്പോൾ ബസിടിച്ച് പ്രവാസി മരിച്ചു

റിയാദ്: റോഡ് മുറിച്ചുകടക്കുമ്പോൾ ബസ് ഇടിച്ച് ഇന്ത്യാക്കാരൻ മരിച്ചു. കിഴക്കൻ പ്രവിശ്യയിലെ ജുബൈലിലുണ്ടായ അപകടത്തിൽ ബീഹാർ സ്വദേശി അബ്ദുറഹീം മുഹമ്മദ് മുംതാസ് (41) ആണ് മരിച്ചത്. ജുബൈൽ വർക്ക് ഷോപ് ഏരിയയിൽ റോഡ് മുറിച്ചു കടക്കവേയാണ് അപകടം സംഭവിച്ചത്.

പാകിസ്താൻ പൗരൻ ഓടിച്ചിരുന്ന ടാറ്റ ബസ് ഇടിച്ചതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ അബ്ദുറഹീം തൽക്ഷണം മരിച്ചു. ജുബൈലിലെ ഒരു കമ്പനിയിൽ തൊഴിലാളിയാണ്. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഔദ്യോഗിക നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് നടപടി ക്രമങ്ങൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: