Tuesday, 14 January - 2025

DFO ഓഫീസ് ആക്രമിച്ചത് പി.വി അൻവറിൻ്റെ സാന്നിധ്യത്തിലും പ്രേരണയിലും; റിമാൻഡ് റിപ്പോർട്ട്

കോഴിക്കോട്: DFO ഓഫീസ് ആക്രമിച്ചത് പി.വി അൻവറിൻ്റെ സാന്നിധ്യത്തിലും പ്രേരണയിലുമെന്ന് റിമാൻഡ് റിപ്പോർട്ട്. 35000 രൂപയുടെ നാശനഷ്ടമുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം കേസിൽ റിമാൻഡിലായ പി.വി.അൻവർ എംഎൽഎ ഇന്ന് ജാമ്യാപേക്ഷ നൽകും. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത അൻവറിനെ രാത്രി 2.15 ഓടെയാണ് ജയിലിലേക്ക് മാറ്റിയത്. കൃത്യനിർവഹണം തടയൽ, പൊതുമുതൽ നശിപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് അൻവറിനെ അറസ്റ്റ് ചെയ്തത്.കേസിൽ പി.വി.അൻവർ ഒന്നാം പ്രതിയാണ്. അൻവറുൾപ്പെടെ 11 പ്രതികളാണുള്ളത്. അൻവറിനോടൊപ്പം അറസ്റ്റിലായ മറ്റു 4 പ്രതികളെയും റിമാൻഡ് ചെയ്തിരുന്നു.

Most Popular

error: