നിയമസഭാ സമ്മേളനം ജനുവരി 17ന് തുടങ്ങും; ബജറ്റ് ഫെബ്രുവരി 7ന് 

0
442

തിരുവനന്തപുരം: 15ാം കേരള നിയമസഭയുടെ 13ാം സമ്മേളനം ജനുവരി 17ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കും. ജനുവരി 20,21 തീയതികളിലായി നന്ദിപ്രമേയ ചര്‍ച്ച നടക്കും. ജനുവരി 23ന് ആദ്യഘട്ട സമ്മേളനം അവസാനിക്കും.

സംസ്ഥാന ബജറ്റ് ഫെബ്രുവരി ഏഴിന് അവതരിപ്പിക്കും. ഫെബ്രുവരി 10 മുതല്‍ 13 വരെയാണ് ബജറ്റ് ചര്‍ച്ച. മാര്‍ച്ച് 28 വരെയാണ് നിയമസഭാ സമ്മേളനം.