റിയാദ്: രാജ്യത്തേക്ക് കടത്താൻ പദ്ധതിയിട്ട 3 ലഹരി മരുന്ന് ശ്രമങ്ങൾ സകാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റി അധികൃതർ തടഞ്ഞു. പിടിച്ചെടുത്തത് 2,20,000 നിരോധിത ഗുളികകൾ. കിങ് ഫഹദ് കോസ്‌വേ, ഹദീത അതിർത്തി ക്രോസിങ്, ദുബ പോർട്ട് എന്നിവിടങ്ങളിലൂടെ നടത്തിയ 3 ശ്രമങ്ങളാണ് അധികൃതർ പിടിച്ചത്. വാഹനങ്ങളിലും യാത്രക്കാരുടെ ലഗേജിലുമായാണ് നിരോധിത ഗുളികകൾ ഒളിപ്പിച്ചത്.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
കിങ് ഫഹദ് കോസ്‌വേയിലെ ആദ്യ ഓപ്പറേഷനിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ 120,370 ക്യാപ്റ്റഗൺ ഗുളികകളും 45,975 മറ്റ് നിരോധിത ഗുളികകളും വാഹനത്തിന്റെ നാല് വാതിലുകളുടെ അറകളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി.
ഹദീത അതിർത്തി കടക്കാനുള്ള രണ്ടാമത്തെ ശ്രമത്തിൽ ഒരു യാത്രക്കാരന്റെ ബാഗിൽ തുണികൾക്കിടയിൽ ഒളിപ്പിച്ച 21,011 ക്യാപ്റ്റഗൺ ഗുളികകളും കണ്ടെത്തി. ദുബ തുറമുഖത്ത് നടന്ന മൂന്നാമത്തെ പരിശോധനയിൽ സഊദി അറേബ്യയിലെത്തിയ ട്രക്കിന്റെ ഡ്രൈവർ സീറ്റിനുള്ളിൽ 34,084 ക്യാപ്റ്റഗൺ ഗുളികകൾ സൂക്ഷിച്ചിരുന്നതായും കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെത്തുകയായിരുന്നു.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക