Tuesday, 21 January - 2025

കുവൈതിൽ ഏറ്റുമുട്ടൽ; കൊടും കുറ്റവാളി കൊല്ലപ്പെട്ടു

കുവൈത്ത് സിറ്റി: കുവൈത്തിൽ കൊടും കുറ്റവാളിയായ തലാൽ അൽ അഹമദ് ഷമ്മരി സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി ആഭ്യന്തമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം ഇയാൾക്ക് എതിരെ ജാഗ്രത മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ഇതേ തുടർന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഇയാളെ കുറിച്ചുള്ള വിവരം ലഭിച്ചത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തുടർന്ന് ഇയാളെ പിടികൂടുവാനുള്ള  ശ്രമത്തിനിടയിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ ഇയാൾ വെടിയുതിർക്കുകയുമായിരുന്നു. തുടർന്നുള്ള ഏറ്റുമുട്ടലിൽ പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണമടയുകയായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.രാജ്യത്തിൻ്റെ സുരക്ഷയും സുസ്ഥിരതയും തകർക്കാൻ ശ്രമിക്കുന്ന ആരെയും  അറസ്റ്റ് ചെയ്യാനും പിന്തുടരുവാനും സുരക്ഷാ ഉദ്യോഗസ്ഥർ പരമാവധി ശ്രമങ്ങൾ നടത്തി വരികയാണെന്നും മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ സ്വദേശികളുടെയും പ്രവാസികളുടെയും സുരക്ഷക്കാണ് സുരക്ഷാ ഉദ്യോഗസ്ഥർ മുൻഗണന നൽകുന്നതെന്നും മന്ത്രാലയം ഊന്നിപ്പറഞ്ഞു. “രാജ്യത്തിൻ്റെ സുരക്ഷയെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്ന ആരെയും കണ്ടെത്താനും അറസ്റ്റ് ചെയ്യാനും സുരക്ഷാ ഉദ്യോഗസ്ഥർ പരമാവധി ശ്രമങ്ങൾ തുടരും,” പ്രസ്താവനയിൽ പറയുന്നു. ക്രമസമാധാനം നിലനിർത്തുന്നതിനും പൗരന്മാരുടെയും താമസക്കാരുടെയും ക്ഷേമം സംരക്ഷിക്കുന്നതിനും മുൻഗണന തുടരുന്നുവെന്ന് മന്ത്രാലയം ആവർത്തിച്ചു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: