Tuesday, 14 January - 2025

അഡ്വ. ഹാരിഫിന് കെഎംസിസി സ്വീകരനം നൽകി

ജിദ്ദ: ഉംറ നിർവ്വഹണത്തിനായി കുടുംബ സമേതം ജിദ്ദയിലെത്തിയ മുസ്‌ലിം ലീഗ് മലപ്പുറം ജില്ല സെക്രട്ടറി അഡ്വ. പി. പി ഹാരിഫിന് മലപ്പുറം ജില്ല കെഎംസിസി കമ്മിറ്റി സ്വീകരണം നൽകി. ബഗ്ദാദിയ്യ സഫയർ റസ്റ്റോറൻ്റിൽ വെച്ച് നൽകിയ സ്വീകരണത്തിൽ കെ എം സി സി സഊദി നാഷണൽ കമ്മിറ്റി സെക്രട്ടറി നാസർ വെളിയങ്കോട്, ജിദ്ദ – മലപ്പുറം ജില്ല കെഎംസിസി ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ്, ചെയർമാൻ കെ. കെ മുഹമ്മദ്, വൈസ് പ്രസിഡൻ്റ് മുസ്തഫ കോഴിശ്ശേരി, സെക്രട്ടറിമാരായ ഇ. സി അഷ്റഫ്, മജീദ് കള്ളിയിൽ, ജാഫർ അത്താണിക്കൽ, ശിഹാബുദ്ദീൻ പുളിക്കൽ, ശിഹാബ് സി. ടി, താനൂർ മണ്ഡലം കെ എം സി സി പ്രസിഡൻ്റ് അബ്ദുൽ ഫത്തഹ് തുടങ്ങിയവർ പങ്കെടുത്തു.

പ്രവാസി വിഷയങ്ങളും രാഷ്ട്രീയ – സംഘടന കാര്യങ്ങളും ചർച്ച ചെയ്തു. അഡ്വ. ഹാരിഫ് ചർച്ചയ്ക്ക് മറുപടി പറഞ്ഞു. പ്രവാസി വിഷയങ്ങൾ നേരിട്ട് അറിയാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും വിഷയങ്ങൾ പഠിച്ച് വേണ്ട കാര്യങ്ങർ ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.

Most Popular

error: