റിയാദ്: സഊദി അറേബ്യയിൽ ഇത്തവണ കൊടും തണുപ്പ് അനുഭവപ്പെടുന്നതിന് സാധ്യത. ചില വടക്കൻ പ്രദേശങ്ങളിൽ താപനില പൂജ്യത്തിന് താഴെയാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 1992ലാണ് രാജ്യം ഇതിനുമുൻപ് ഇത്രയും തീവ്രമായ തണുപ്പ് അനുഭവപ്പെട്ടത്. അന്ന് ഹയിൽ സ്റ്റേഷനിൽ -9.3 ഡിഗ്രി സെൽഷ്യസ് വരെ താപനില താഴ്ന്നിരുന്നു.അത് ഏഴു ദിവസം നീണ്ടുനിന്നിരുന്നു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ചരിത്രപരമായി, 1985 നും 2023 നും ഇടയിൽ ജനുവരിയിൽ ഹായിൽ,, അൽ-ഖുറയ്യാത്ത് സ്റ്റേഷനുകൾ ഏറ്റവും താഴ്ന്ന താപനിലയിൽ ഒന്നാമതെത്തിയെന്നും അത് സൗദി അറേബ്യയിലെ ശക്തമായ ശൈത്യകാല തണുപ്പ് തരംഗങ്ങളുടെ ആഘാതത്തിൻ്റെ കേന്ദ്രമായി മാറിയെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (എൻഎംസി) പ്രസ്താവിച്ചു.
നിലവിൽ തബൂക്ക്, അൽ ജൗഫ്, വടക്കൻ അതിർത്തികൾ എന്നിവിടങ്ങളിൽ മഞ്ഞ് വീഴ്ചയ്ക്ക് സാധ്യതയുണ്ട്. മക്ക, മദീന, ഹായിൽ, അൽ ഖസിം തുടങ്ങിയ മേഖലകളിൽ മിതമായ മഴയ്ക്കും സാധ്യതയുണ്ട്. റിയാദിൽ താപനില 2 ഡിഗ്രി സെൽഷ്യസിൽ താഴെയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജിസാൻ, അൽ ബഹ, അസീർ എന്നിവിടങ്ങളിലെ ഉയർന്ന പ്രദേശങ്ങളിൽ രാത്രിയിലും പുലർച്ചയിലും മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ട്. വരും ആഴ്ചയിൽ കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകൻ അഖീൽ അൽ അഖീൽ പറഞ്ഞു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
