റിയാദ് – മലപ്പുറം ജില്ല കെഎംസിസി നോർക്ക കാർഡുകൾ വിതരണം ചെയ്തു

റിയാദ്: മലപ്പുറം ജില്ല കെഎംസിസി കമ്മിറ്റി നടത്തുന്ന സംഘടന ശാക്തീകരണ ക്യാമ്പയിൻ ‘ദ വോയേജി’ ന്റെ ഭാഗമായി സംഘടിപ്പിച്ച നോർക്ക കാർഡ്, പ്രവാസി ക്ഷേമനിധി, പ്രവാസി ഇൻഷുറൻസ് കാർഡ് അംഗത്വ കാമ്പയിനിന്റെ ഭാഗമായി ഹെൽപ് ഡെസ്ക് വഴി അംഗത്വം എടുത്തവർക്കുള്ള കാർഡ് വിതരണം ബത്തയിലെ കെഎംസിസി ഓഫീസിൽ വെച്ച് സംഘടിപ്പിച്ചു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

മുസ്‌ലിം യൂത്ത് ലീഗ് മലപ്പുറം ജില്ല ജനറൽ സെക്രട്ടറി മുസ്തഫ അബ്ദുൽ ലത്തീഫ് മഞ്ചേരി മണ്ഡലം കെഎംസിസി നോർക്ക കോർഡിനേറ്റർ ആസാദ് പാണ്ടിക്കാടിന് കാർഡുകൾ കൈമാറിക്കൊണ്ട് വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു. മുഴുവൻ പ്രവാസികളും നോർക്ക റൂട്ട്സ് നൽകുന്ന മുഴുവൻ പദ്ധതികളിലും അംഗത്വം എടുത്ത് അതിന്റെ ഗുണഭോക്താക്കളായി മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. റിയാദ് – മലപ്പുറം ജില്ല കെഎംസിസി പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട്, ജനറൽ സെക്രട്ടറി സഫീർ മുഹമ്മദ് എന്നിവർ ചടങ്ങിന് ആശംസകൾ നേർന്നു. നോർക്ക ഉപ സമിതി ചെയർമാൻ സഫീർ ഖാൻ കരുവാരകുണ്ട് നോർക്കയുടെ വിവിധ പദ്ധതികളെ ക്കുറിച്ചും അംഗത്വം എടുക്കേണ്ടതിൻ്റെ ആവശ്യകതയെ ക്കുറിച്ചും വിശദീകരിച്ചു.

മലപ്പുറം ജില്ല കെഎംസിസി യുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന നോർക്ക കാമ്പയിൻ ഹെൽപ് ഡെസ്ക് വഴി ആദ്യ ഘട്ടത്തിൽ അംഗത്വമെടുത്ത ഇരുനൂറോളം മെമ്പർമാർക്കാണ് നോർക്ക കാർഡുകൾ വിതരണം നടത്തിയത്.

ഇനിയും നോർക്ക കാർഡ്, പ്രവാസി ക്ഷേമനിധി, പ്രവാസി ഇൻഷുറൻസ് അംഗത്വം എടുക്കാൻ ബാക്കിയുള്ളവർ മലപ്പുറം ജില്ല കെഎംസിസി യുടെ നോർക്ക ഹെൽപ് ഡെസ്ക് ഉപയോഗപ്പെടുത്തണമെന്ന് ജില്ല കെഎംസി നോർക്ക ഉപസമിതി ആവശ്യപ്പെട്ടു. ചടങ്ങുകൾക്ക് മലപ്പുറം ജില്ല നോർക്ക ഉപസമിതി അംഗങ്ങളായ ജാഫർ വീമ്പൂർ, നൗഫൽ ചാപ്പപ്പടി, മുജീബ് വണ്ടൂർ, നിഷാദ് കരിപ്പൂർ എന്നിവർ നേതൃത്വം നൽകി.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക