മുത്തച്ഛനെ തലക്കടിച്ച് വീഴ്ത്തി, അമ്മയെയെയും വിളിച്ചു വരുത്തി ചുറ്റിക കൊണ്ട് അടിച്ചു  ഉളി വെച്ച് ഒരുപാട് കുത്തി, പിന്നെ ഭക്ഷണമുണ്ടാക്കി, ടിവിയിൽ പാട്ടു കേട്ടു; ഒട്ടും കൂസൽ ഇല്ലാതെ കൂളായി പ്രതി അഖിൽ

0
1938

ഇവൻ‍ ആദ്യം മുത്തച്ഛനെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊന്നു, ശേഷം അമ്മയെ ഫോൺ വിളിച്ചുവരുത്തി റൂമിലേക്ക് വലിച്ചു കൊണ്ടു പോയി അമ്മയേയും കൊന്നു.. അത് കഴിഞ്ഞ് കൂളായി വീട്ടിലിരുന്ന് പാട്ടൊക്കെ കേട്ടു… അമ്മയെ ആദ്യം ചുറ്റിക കൊണ്ട് അടിച്ചു, പിന്നെ ഉളി വെച്ച് ഒരുപാട് കുത്തി… എന്നിട്ടും ഞെരക്കം കണ്ടപ്പോൾ തലയണ വെച്ച് ശ്വാസംമുട്ടിച്ച് കൊന്നു…” കുണ്ടറ ഇരട്ടകൊലപാതകം; കൊല്ലം റൂറൽ എസ്പിയുടെ പ്രതികരണം

കൊല്ലം: കൊല്ലം പടപ്പക്കരയിൽ അമ്മ പുഷ്പലതയെയും മുത്തച്ഛൻ ആന്‍റണിയെയും തലയ്ക്കടിച്ച് കൊലപ്പെടുത്തിയ പ്രതി അഖിലിനെ നാട്ടിലെത്തിച്ചു. ഒളിവിൽ കഴിഞ്ഞ പ്രതിയെ ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ശ്രീനഗറിൽ നിന്ന് കുണ്ടറ സിഐ വി.അനിൽകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. എഷ്യാനെറ്റ് ന്യൂസിന്‍റെ എഫ്ഐആർ  കോൾഡ് കേസ് വാർത്ത കണ്ട ശ്രീനഗറിലെ മലയാളി പ്രതിയെ കുറിച്ച്  പൊലീസിന് വിവരം നൽകുകയായിരുന്നു. സ്റ്റേഷൻ നടപടികൾ പൂർത്തിയാക്കി പ്രതിയെ ഇന്ന് റിമാൻഡ് ചെയ്യും.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തുടർന്ന് തെളിവെടുപ്പ് അടക്കമുള്ള നടപടികൾക്കായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങും. കൊലപാതകത്തിൽ പ്രതിക്ക് കുറ്റബോധമില്ലെന്ന് കൊല്ലം റൂറൽ എസ്‍പി സാബു മാത്യൂ പറഞ്ഞു. പ്രതി ലഹരിക്ക് അടിമയാണ്. പ്രതി ആദ്യം മുത്തച്ഛനെയാണ് ആക്രമിച്ചത്.  മുത്തച്ഛനെ തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം അഖിൽ വീട്ടിൽ ഭക്ഷണമുണ്ടാക്കി. തുടര്‍ന്ന് ഭക്ഷണം എടുത്ത് തരാൻ ആവശ്യപ്പെട്ട് അമ്മ പുഷ്പലതയെ വിളിച്ചുവരുത്തി ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു വീഴ്ത്തി.

അമ്മയുടെ മരണം ഉറപ്പാക്കാൻ ഉളി കൊണ്ട് പലതവണ മുഖത്ത് കുത്തിയെന്നും പ്രതി മൊഴി നൽകി. ഇരട്ട കൊലപാതകത്തിനുശേഷം ടിവി വെച്ച് പാട്ട് ആസ്വദിച്ച ശേഷമാണ് വീട്ടിൽ നിന്നും അഖിൽ രക്ഷപ്പെട്ടതെന്നും പൊലീസ് വ്യക്തമാക്കി. വലിയ പ്രതിസന്ധികളെയും പ്രതികൂല കാലാവസ്ഥയെയും തരണം ചെയ്താണ് ശ്രീനഗറിൽ നിന്നും പ്രതിയെ പിടികൂടിയതെന്ന് എസ്പി പറഞ്ഞു. പ്രതി മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ല.

അത് അന്വേഷണത്തിന് വെല്ലുവിളിയായി. ഉച്ചയ്ക്ക് രണ്ടിനും മൂന്നും ഇടയ്ക്കാണ് കൊല നടത്തിയത്. വൈകിട്ട് ആറോടെയാണ് വീട്ടിൽ നിന്ന് ഇറങ്ങി രക്ഷപ്പെട്ടത്. പിടിയിലായ ഈ നിമിഷം വരെ പ്രതിക്ക് കുറ്റബോധം ഇല്ലെന്നും പണം നൽകാത്തതാണ് കൊലപാതകത്തിന് കാരണമെന്നും കൊല്ലം റൂറൽ എസ്‍പി സാബു മാത്യൂ പറഞ്ഞു.

കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ നാല് മാസത്തെ അന്വേഷണത്തിനൊടുവിലാണ് കുണ്ടറ സിഐ വി അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടുകയായിരുന്നു. ശ്രീനഗറിലെ ഒരു വീട്ടില്‍ ജോലിക്കാരനായി ഒളിവില്‍ കഴിയുകയായിരുന്നു അഖില്‍.മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതേയില്ല. കയ്യിലുണ്ടായിരുന്ന ഫോണും സിം കാര്‍ഡും നശിപ്പിച്ചിരുന്നു. ഇത് പൊലീസിന് വലിയ വെല്ലുവിളിയായിരുന്നു.

കേരളത്തിലാകമാനം പൊലീസ് അനേഷണം നടത്തിയിരുന്നു. പല സംസ്ഥാനങ്ങളിലേക്കും വിവരങ്ങള്‍ കൈമാറിയിരുന്നു. അങ്ങനെയാണ് ശ്രീനഗറില്‍ നിന്നുള്ള പ്രതിയെ കുറിച്ചുള്ള വിവരങ്ങളും പൊലീസ് കൈമാറിയിരുന്നു. അങ്ങനെയാണ് ശ്രീനഗറില്‍ നിന്നും പ്രതിയെക്കുറിച്ചുള്ള വിവരം കുണ്ടറ പൊലീസിന് ലഭിക്കുന്നത്.

കുണ്ടറ സിഐ അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം ശ്രീനഗറിലേക്ക് പുറപ്പെടുകയായിരുന്നു. ഇവിടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടുന്നത്. പ്രതിയെക്കുറിച്ചുള്ള നിര്‍ണായകവിവരം നല്‍കിയത് ശ്രീനഗറില്‍ തന്നെയുള്ള മലയാളിയായിരുന്നു. ക്രിമിനല്‍ പശ്ചാത്തലത്തിലുള്ള ഒരാളാണ് തങ്ങളുടെ വീട്ടില്‍ ജോലിക്ക് നില്‍ക്കുന്നതെന്ന കാര്യം വീട്ടുകാര്‍ക്ക് അറിയില്ലായിരുന്നു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക