വാഹനാപകടം; 2 മലയാളികൾ മരിച്ചു, 10 പേർക്ക് പരുക്ക്

0
907

പരുക്കേറ്റവരിൽ 3 കുഞ്ഞുങ്ങളും 2 സ്ത്രീകളുമുണ്ട്

ചെന്നൈ: ദിണ്ടിഗലിൽ വാഹനാപകടത്തിൽ 2 മലയാളികൾക്കു ദാരുണാന്ത്യം. കോഴിക്കോട് സ്വദേശികളായ ശോഭന (51), ശോഭ (45) എന്നിവരാണു മരിച്ചത്. അപകടത്തില്‍ 10 പേർക്കു പരുക്കേറ്റു. പരുക്കേറ്റവരിൽ 3 കുഞ്ഞുങ്ങളും 2 സ്ത്രീകളുമുണ്ട്. കാറിനു നിയന്ത്രണം നഷ്ടപ്പെട്ട് പാലത്തിൽ ഇടിക്കുകയായിരുന്നു.

സ്വകാര്യ കമ്പനി ജീവനക്കാരനായ മിഥുൻ രാജിനെ പുതിയ ജോലി സ്ഥലത്തേക്ക് കൊണ്ടുവിടാൻ കുടുംബവും സുഹൃത്തുക്കളും പോകുന്നതിനിടെയായിരുന്നു അപകടം. തിരുച്ചിറപ്പള്ളി ഭാഗത്തേക്കായിരുന്നു ഇവർ പോയിരുന്നത് എന്നാണ് വിവരം.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക