പുതുവര്‍ഷാഘോഷത്തിനെന്ന വ്യാജേന പെണ്‍കുട്ടിയെ ഫോര്‍ട്ട് കൊച്ചിയിലെത്തിച്ച് പീഡിപ്പിച്ചു; 21 കാരൻ അറസ്റ്റിൽ

0
1576

കൊച്ചി: പുതുവർഷ ആഘോഷത്തിനെന്ന വ്യാജേന വിദ്യാർഥിനിയെ ഫോർട്ട് കൊച്ചിയിൽ  കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പേഴയ്ക്കാപ്പിള്ളി പ്ലാകുടി കുടിയിൽ അഷ്കറിനെ (21) ആണ് മൂവാറ്റുപുഴ പൊലീസ് പോക്സോ ചുമത്തി അറസ്റ്റ് ചെയ്തത്.

ഇയാള്‍ക്കെതിരെ നേരത്തെ കാഞ്ഞാര്‍ പൊലീസ് സ്റ്റേഷനിലും സമാന രീതിയിലുള്ള കേസുണ്ട്. ചൊവ്വാഴ്ചയാണ് ഇയാൾ വിദ്യാർഥിനിയെ പുതുവർഷാഘോഷത്തിനെന്ന പേരിൽ ഫോർട്ട് കൊച്ചിയിലേക്ക് കൊണ്ടുപോയത്.

തുടര്‍ന്ന് ഫോര്‍ട്ട് കൊച്ചിയിലെത്തിച്ചശേഷം പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ പരാതിയുടെ അടിസ്ഥാനത്തിൽ യുവാവിനെ പൊലീസ് പിടികൂടുകയായിരുന്നു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക