Tuesday, 14 January - 2025

കാത്തിരിപ്പുകേന്ദ്രത്തിലെ സുരക്ഷാ ഉപകരണങ്ങളിൽ കൃത്രിമം; സഊദിയിൽ രണ്ട് പേർ അറസ്റ്റിൽ

റിയാദ്: റിയാദ് നഗരത്തിലെ പൊതുഗതാഗത കാത്തിരിപ്പ് കേന്ദ്രത്തിൽ സുരക്ഷാ ഉപകരണങ്ങളിൽ കൃത്രിമം കാണിച്ചതിന് രണ്ട് പേരെ റിയാദ് പൊലീസ് അറസ്റ്റ് ചെയ്തു.  

പ്രതികൾ കുറ്റകൃത്യം ചെയ്യുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. വിഡിയോ പ്രചരിപ്പിച്ചവരും അറസ്റ്റിലായി. അറസ്റ്റിലായവർക്കെതിരെ സുരക്ഷാ ഉദ്യോഗസ്ഥർ നിയമനടപടി സ്വീകരിച്ചു. പൊതു സുരക്ഷ  നിയന്ത്രണങ്ങളും നിർദേശങ്ങളും കർശനമായി പാലിക്കാൻ അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു. 

Most Popular

error: