ഉമ തോമസ് പങ്കെടുത്തത് ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച പരിപാടിയിൽ; ശ്വാസകോശത്തിൽ രക്തം കട്ടപിടിച്ചു, തലയ്ക്കും നട്ടെല്ലിനും പരുക്ക്: പരിക്ക് ഗുരുതരമെന്ന് ഡോക്ടർമാർ

0
1619

കൊച്ചി: ഉമ തോമസ് എംഎൽഎയ്ക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായി എംഎൽഎയ്ക്ക് പ്രാഥമിക ചികിത്സ നൽകിയ ഡോക്ടർ. സിടി സ്കാൻ എടുത്തതിന് ശേഷം മാത്രമേ മറ്റു വിവരങ്ങൾ നൽകാനാവൂവെന്നും ഡോക്ടർ പറഞ്ഞു. മൂക്കിൽ നിന്ന് രക്തം വന്നിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ വിശദമായ പരിശോധന നടത്തിവരികയാണെന്നും ഡോക്ടർ പറ‍ഞ്ഞു. കലൂർ ജവഹർലാൽ നെഹ്റു ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൻ്റെ വിഐപി ഗാലറിയിൽ നിന്നാണ് എംഎൽഎ താഴേക്ക് വീണത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഗ്യാലറിയുടെ മുകളിൽ നിന്നും 20 അടിയോളം താഴെയ്ക്ക് തെറിച്ചു വീണാണ് പരുക്കേറ്റത്. തലയ്ക്കും, വാരിയെല്ലിനും, ശ്വാസകോശത്തിനും പരിക്കേറ്റതായി ഡോക്ടർമാർ അറിയിച്ചു. അതേസമയം, രക്ത സ്രാവം നിയന്ത്രണ വിധേയമാണെന്നും അടിയന്തര ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്നും അറിയിച്ചിട്ടുണ്ട്.

ഉമ തോമസ് എംഎൽഎ കോൺക്രീറ്റിൽ തലയടിച്ചാണ് വീണതെന്ന് ദൃക്സാക്ഷികൾ പറയുന്നു. എംഎൽഎയുടെ തലക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. മുറിവിൽ നിന്ന് രക്തം വാർന്നുപോയിട്ടുണ്ട്. ആംബുലൻസിലേക്ക് കയറ്റുമ്പോൾ തന്നെ രക്തം വാർന്നിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ എംഎൽഎയ്ക്ക് ആന്തരിക രക്തസ്രാവം ഉണ്ടോ എന്നാണ് പരിശോധിച്ചു വരുന്നത്. ഇതിന് ശേഷം മാത്രമേ ചികിത്സ തീരുമാനിക്കുകയുള്ളൂ. സിടി സ്കാനിംഗ് ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തിവരികയാണ്. നിലവിൽ വെൻ്റിലേറ്ററിൻ്റെ സഹായത്തോടെയാണ് ചികിത്സ. എന്നാൽ ആരോഗ്യനില സ്റ്റേബിളാണെന്നും വിവരം ലഭിക്കുന്നുണ്ട്. അതേസമയം, അപകട വാർത്തയറിഞ്ഞ് ആശുപത്രിയിലേക്ക് കോൺഗ്രസ് നേതാക്കൾ എത്തിക്കൊണ്ടിരിക്കുകയാണ്. മന്ത്രി സജി ചെറിയാനും ഹൈബി ഈഡൻ എംപിയും ആശുപത്രിയിലെത്തിയിട്ടുണ്ട്.

ജോയ് ആലുക്കാസ് അവതരിപ്പിക്കുന്ന മൃദംഗനാദം പരിപാടിക്കിടെയായിരുന്നു അപകടം സംഭവിച്ചത്. 12,000 ഭരതനാട്യം നര്‍ത്തകരെ അണിനിരത്തിയുള്ള പരിപാടിയായിരുന്നു സംഘടിപ്പിച്ചിരുന്നത്. ചലച്ചിത്ര താരം ദിവ്യഉണ്ണിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. പരിപാടിയിൽ പങ്കെടുക്കാൻ മന്ത്രി സജി ചെറിയാനും എത്തിയിരുന്നു. പരിപാടി തുടങ്ങാറായപ്പോഴാണ് എംഎൽഎ എത്തിയത്. മന്ത്രിയെ കണ്ട ശേഷം തൻ്റെ ഇരിപ്പിടത്തിലേക്ക് നീങ്ങിയിരിക്കാനായി പോകുമ്പോൾ, ഗാലറിയിൽ താത്കാലികമായി കെട്ടിയ ബാരിക്കേഡിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. സന്നദ്ധ പ്രവർത്തകർ ഉടൻ തന്നെ സ്റ്റേഡിയത്തിന് പുറത്തുണ്ടായിരുന്ന ആംബുലൻസിൽ കയറ്റി എംഎൽഎയെ ആശുപത്രിയിലേക്ക് മാറ്റി.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക