റിയാദ് വിമാനത്താവളം വഴി പോകുന്നവർ ശ്രദ്ധിക്കുക! നാളെ മുതല്‍ ടെര്‍മിനല്‍ മാറ്റം

0
2048

റിയാദ്: റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും ടെര്‍മിനല്‍ മാറ്റം. നാളെ (തിങ്കള്‍) ഉച്ചക്ക് 12 മണി മുതലാണ് പുതിയ മാറ്റം പ്രാബല്യത്തിൽ വരിക. ചില അന്താരാഷ്ട്ര വിമാനങ്ങള്‍ മൂന്നാം നമ്പര്‍ ടെര്‍മിനലില്‍ നിന്നായിരിക്കും സര്‍വീസ് നടത്തുക.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഇന്ത്യയിലേക്ക് സർവ്വീസ് നടത്തുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ, എമിറേറ്റ്‌സ്, അല്‍ജസീറ, സലാം എയര്‍ എന്നിവക്ക് പുതിയ മാറ്റം ബാധകമാണ്. കൂടാതെ ഈജിപ്ത് എയര്‍, ബ്രിട്ടീഷ് എയര്‍വെയ്‌സ്, ഗള്‍ഫ് എയര്‍, ഫിലിപൈന്‍ എയര്‍, പെഗാസസ്, യമനിയ, കാം എയര്‍ എന്നിവയും നാള മുതല്‍ മൂന്നാം നമ്പര്‍ ടെര്‍മിനലിലേക്ക് മാറും. ഇതുവരെ ഇവയെല്ലാം സര്‍വീസ് നടത്തിയിരുന്നത് രണ്ടാം നമ്പര്‍ ടെര്‍മിനലില്‍ നിന്നായിരുന്നു.

അതേസമയം, സഊദിയുടെ ഫ്ലൈ നാസ് എയർ ടെർമിനൽ ഒന്നിൽ നിന്നാണ് സർവീസ് നടത്തുന്നത്. ഈ മാസം 25 മുതലാണ് ടെർമിനൽ മാറ്റം ഉണ്ടായത്.