റാസൽഖൈമയിൽ ചെറുവിമാനം തകർന്ന് ഇന്ത്യക്കാരനടക്കം രണ്ടു മരണം

0
1445

വനിതാ പൈലറ്റും സഹയാത്രികനുമാണ് മരിച്ചത്

റാസല്‍ഖൈമ: റാസൽഖൈമയിൽ ചെറുവിമാനം തകർന്ന് ഇന്ത്യക്കാരനടക്കം രണ്ടു പേർ മരിച്ചു. റാക് ജസീറ ഏവിയേഷന്‍ ക്ലബിലെ ടു സീറ്റര്‍ ഗൈ്ളഡറാണ് അപകടത്തില്‍പ്പെട്ടത്. ഇന്ത്യക്കാരനായ ഡോ. സുലൈമാന്‍ അല്‍ മാജിദ് (26), പാകിസ്താന്‍ സ്വദേശിനി 29കാരിയായ പൈലറ്റ് എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച്ചയായിരുന്നു ദുരന്തത്തിനിടയാക്കിയ സംഭവമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി വൃത്തങ്ങള്‍ വ്യക്തമാക്കി.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വിനോദത്തിനായി കുടുംബ സമേതം റാസല്‍ഖൈമയില്‍ എത്തിയതായിരുന്നു ഡോ. സുലൈമാന്‍ അല്‍ മാജിദ്. ഡോ. സുലൈമാന്‍ വാടകക്കെടുത്ത ടു സീറ്റര്‍ ഗൈ്ളഡര്‍ വ്യാഴാഴ്ച്ച ഉച്ചക്ക് രണ്ടിന് യാത്ര തുടങ്ങിയ ഉടനെ കൊ റൊട്ടാന ഹോട്ടല്‍ ബീച്ചിന് സമീപം തകര്‍ന്ന് വീഴുകയായിരുന്നു. അപകട കാരണം പരിശോധിച്ച് വരികയാണെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി വൃത്തങ്ങള്‍ പറഞ്ഞു. പൈലറ്റിന്‍റെ സഹായത്തോടെ റാസല്‍ഖൈമയുടെ ആകാശ കാഴ്ച്ച ആസ്വദിക്കുന്നതിന് സൗകര്യമൊരുക്കുന്ന സേവനമാണ് ജസീറ ഏവിയേഷന്‍ ക്ലബ് നല്‍കി വരുന്നത്.

പിതാവ് മാജിദ് മുകറം, മാതാവ്, സഹോദരന്‍ എന്നിവര്‍ക്കൊപ്പമായിരുന്നു ഡോ. സുലൈമാന്‍ മാജിദ് ജസീറ ഏവിയേഷന്‍ ക്ലബിലത്തെിയത്. ഇളയ സഹോദരന്‍ അടുത്ത ഗൈ്ളഡറില്‍ പരിശീലനത്തിന് ഒരുങ്ങിയിരിക്കവെയാണ് കുടുംബത്തെയൊന്നാകെ വേദനയിലാഴ്ത്തിയ ദുരന്തം. കുടുംബവുമൊന്നിച്ചുള്ള പുതുവര്‍ഷത്തിനുള്ള കാത്തിരിപ്പിലായിരുന്നു തങ്ങളെന്ന് ഡോ. സുലൈമാനന്റെ പിതാവ് മാജിദ് മുക്കറം പറഞ്ഞു.

തങ്ങളുടെ എയർ ആക്‌സിഡൻ്റ് ഇൻവെസ്റ്റിഗേഷൻ സെക്ടറിന് ക്രാഷിനെക്കുറിച്ച് റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നും വർക്ക് ടീമുകളും ബന്ധപ്പെട്ട അധികാരികളും സംഭവത്തെക്കുറിച്ച് അന്വേഷണം തുടരുകയാണെന്നും ജിസിഎഎ അറിയിച്ചു.  ഇരകളുടെ കുടുംബങ്ങൾക്കും ബന്ധുക്കൾക്കും ജിസിഎഎ അനുശോചനം അറിയിച്ചു.

കഴിഞ്ഞ മാസം യുഎഇയിൽ നടന്ന മറ്റൊരു വ്യോമയാന സംഭവത്തെ പിന്നാലെയാണ് ഈ ദുരന്തം. നവംബർ 12 ന്, പറന്നുയർന്ന 20 മിനിറ്റിനുള്ളിൽ പരിശീലന വിമാനത്തിന് റഡാർ ബന്ധം നഷ്ടപ്പെടുകയും പിന്നീട് തകർന്നുവീഴുകയും ചെയ്തിരുന്നു. സംഭവത്തിൽ ഫ്ലൈറ്റ് ഇൻസ്ട്രക്ടർ മരണപ്പെടുകയും പിന്നീട് ഇൻസ്ട്രക്ടറുടെ മൃതദേഹം ഫുജൈറ തീരത്ത് കണ്ടെത്തുകയും ചെയ്തു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക