ദക്ഷിണ കൊറിയയിൽ ലാൻഡിങ്ങിനിടെ വിമാനം തകർന്നു; മരണം 62 ആയി, വിമാനത്തിൽ ഉണ്ടായിരുന്നത് 181 യാത്രക്കാർ – വിഡിയോ

0
1229

റൺവേ കടന്നും മണ്ണിലൂടെ നിരങ്ങിപ്പോയ വിമാനം സമീപത്തെ ബാരിയറിൽ ഇടിച്ച് തീഗോളമായി

സോൾ‌: ദക്ഷിണ കൊറിയയിൽ വിമാനാപകടത്തിൽ മരണം 62 ആയി. 181 യാത്രക്കാരുമായി തായ്‌ലൻഡിൽനിന്ന് മടങ്ങിയ ജെജു എയർലൈൻസിന്റെ വിമാനമാണ് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ മുവാൻ വിമാനത്താവളത്തിൽ തകർന്നത്. 6 ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. അപകടം പക്ഷിയിടിച്ചെന്നാണ് പ്രാഥമിക നിഗമനം. 

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തീ അണച്ചതായി അഗ്നിശമനസേനാ അധികൃതർ അറിയിച്ചു. ഒട്ടേറെ പേരുടെ ആരോഗ്യ നില അതീവ ഗുരുതരമാണെന്നാണ് വിവരം. 175 യാത്രക്കാരും 6 ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍പ്പെട്ട വിമാനത്തിൻ്റെ ചിത്രങ്ങള്‍ പ്രാദേശിക മാധ്യമങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. പ്രാദേശിക സമയം രാവിലെ 09.07-നായിരുന്നു അപകടം. അപകടത്തിൽ പെട്ടതിൽ 173 യാത്രക്കാർ ദക്ഷിണ കൊറിയക്കാരും രണ്ട് പേർ തായ്‌ലൻഡ് പൌരന്മാരുമാണ്.

അതേസമയം, വിമാനത്തിൽ പക്ഷി ഇടിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്നും റിപ്പോർട്ടുകളുണ്ട്. റൺവേയിലേക്ക് വേഗത്തിലിറങ്ങിയ വിമാനത്തിൻ്റെ ലാൻഡിങ് ഗിയർ പ്രവർത്തിച്ചിരുന്നില്ലെന്ന് പുറത്തുവന്നിട്ടുള്ള ദൃശ്യങ്ങളിൽ വ്യക്തമാണ്. റൺവേ കടന്നും മണ്ണിലൂടെ നിരങ്ങിപ്പോയ വിമാനം സമീപത്തെ ബാരിയറിൽ ഇടിച്ച് തകരുന്നതിൻ്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്.

https://twitter.com/zamzamafg/status/1873177316769317090?t=6Gwx12e0yCTJIe3EW4EsAw&s=19

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക