കാസർകോട്ട് പുഴയിൽ കുളിക്കാനിറങ്ങിയ 3 വിദ്യാർഥികളും മുങ്ങിമരിച്ചു; മരിച്ചത് സഹോദരങ്ങളുടെ മക്കൾ

0
663

കാസർകോട്: പയസ്വിനിപ്പുഴയിൽ കുളിക്കാനിറങ്ങിയ മൂന്നു വിദ്യാർഥികൾ മുങ്ങിമരിച്ചു. എരിഞ്ഞിപ്പുഴ സ്വദേശി അഷ്‌റഫ് – ശബാന ദമ്പതികളുടെ മകൻ യാസിൻ (13), അഷ്‌റഫിന്റെ സഹോദരന്‍ മജീദിന്റെ മകൻ സമദ് (13), ഇവരുടെ സഹോദരി റംലയുടെയും സിദ്ദിഖിന്റെയും മകൻ റിയാസ് (18) എന്നിവരാണ് മരിച്ചത്. അവധി ആഘോഷിക്കാനായാണ് മൂവരും എരിഞ്ഞിപ്പുഴയിലെ കുടുംബവീട്ടിലെത്തിയത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ശനിയാഴ്ച ഉച്ചയ്ക്കു രണ്ടരയോടെയാണു അപകടം. പയസ്വിനിപ്പുഴയിലെ പാലത്തിന് താഴെ ആഴമുള്ള ഭാഗത്ത് കുളിക്കാനിറങ്ങിയപ്പോൾ കയത്തില്‍ അകപ്പെടുകയായിരുന്നു. നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്നു നടത്തിയ തിരച്ചിലിലാണ് മൂന്നു പേരുടെയും മൃതദേഹം കണ്ടെത്തിയത്.

ആദ്യം റിയാസിന്റെയും പിന്നീട് യാസിൻ, സമദ് എന്നിവരുടെയും മൃതദേഹങ്ങളാണ് കണ്ടെടുത്തത്. റിയാസിനെ പുറത്തെടുത്ത് ചെർക്കളയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.