മന്‍മോഹന്‍ സിംഗിന്റെ അവസാന വാര്‍ത്താസമ്മേളനം എന്ന നിലയില്‍ മാത്രമായിരുന്നു 2014 ലെ അതിനെ വിലയിരുത്തിയിരുന്നതെങ്കില്‍, പിന്നീടുള്ള വര്‍ഷങ്ങളിലാണ് അത് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അവസാന വാര്‍ത്താസമ്മേളനമായിരുന്നു എന്ന നിരാശ നിറഞ്ഞ തിരിച്ചറിവ് മാധ്യമലോകത്തിനും ജനങ്ങള്‍ക്കുമുണ്ടായത്
ന്യൂഡല്‍ഹി: മൗനി ബാബ എന്ന് ഇന്നത്തെ പ്രധാനമന്ത്രിയും അന്നത്തെ മാധ്യമങ്ങളും നിരന്തരം കളിയാക്കിയ വര്‍ഷങ്ങളില്‍ ചരിത്രം തന്നോട് ദയ കാണിക്കുമെന്ന് മാത്രമായിരുന്നു മന്‍മോഹന്‍ സിംഗിന്റെ മറുപടി. ഇന്ന് അദ്ദേഹം ലോകത്തില്‍ നിന്ന് വിട വാങ്ങുമ്പോള്‍ ദയയോടെയല്ല, തികഞ്ഞ അഭിമാനത്തോടെ ചെറുതല്ലാത്ത നഷ്ടബോധത്തോടെയാണ് കാലം ഡോ.മന്‍മോഹന്‍ സിംഗിനെ ഓര്‍മിക്കുന്നത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
മാധ്യമങ്ങള്‍ക്ക് മുന്നിലാകട്ടെ, പാര്‍ലമെന്റിനുള്ളിലാകട്ടെ, രാജ്യാന്തരവേദികളിലാകട്ടെ, ഒരിക്കലും തനിക്ക് നേരെ ഉയരുന്ന ചോദ്യങ്ങളോട് മന്‍മോഹന്‍ സിംഗ് മുഖം തിരിച്ചിരുന്നില്ല, ഒളിച്ചോടിയിരുന്നില്ല. പ്രധാനമന്ത്രിയായിരുന്ന പത്ത് വര്‍ഷങ്ങളില്‍ 117 വാര്‍ത്താസമ്മേളനങ്ങളി ലാണ് അദ്ദേഹം പങ്കെടുത്തത്. അതില്‍ 72 എണ്ണം വിദേശസന്ദര്‍ശനങ്ങളിലായിരുന്നു. 23 എണ്ണം ആഭ്യന്തരതലത്തിലോ സംസ്ഥാന സന്ദര്‍ശനങ്ങളിലോ ആയിരുന്നെങ്കില്‍ 12 എണ്ണം തെരഞ്ഞെടുപ്പുകളോ രാഷ്ട്രീയ സംഭവങ്ങളോ ബന്ധപ്പെട്ടായിരുന്നു.
ഈ വാര്‍ത്താസമ്മേളനങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കുകളുണ്ടായിരുന്നില്ലെന്നും നേരത്തെ പറഞ്ഞുറപ്പിച്ച ചോദ്യങ്ങളെ പാടുള്ളു എന്ന നിബന്ധനയുണ്ടായിരുന്നില്ലെന്നും പല മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും ഇന്ന് ഓര്‍ത്തെടുക്കുന്നുണ്ട്.
പ്രധാനമന്ത്രിയുടെ വാര്‍ത്താസമ്മേളനം എന്നത് കേട്ടുകേള്‍വി പോലുമില്ലാതായ 2014 മുതലുള്ള കാലഘട്ടങ്ങളില്‍ മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായി തിരിച്ചുവന്നിരുന്നെങ്കിലെന്ന് സമൂഹമാധ്യമങ്ങളില്‍ കുറിച്ചവരേറെയാണ്. മറുചോദ്യങ്ങള്‍ ഉയരില്ലെന്ന് ഉറപ്പുള്ള മഹാസമ്മേളനങ്ങളിലോ, നേരത്തെ തയ്യാറാക്കിയ കുറ്റമറ്റ വീഡിയോ മെസേജുകളോ മാത്രമായി സംസാരിക്കുന്ന ഇന്നത്തെ പ്രധാനമന്ത്രിക്കെതിരെ ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ വിമര്‍ശനത്തിനായി ഉപയോഗിച്ചതും മന്‍മോഹന്‍ സിംഗിന്റെ വാര്‍ത്താസമ്മേളനങ്ങളുടെ കണക്കുകളായിരുന്നു.
2014ല്‍ പ്രധാനമന്ത്രി സ്ഥാനത്ത് ഇരുന്നുകൊണ്ട് നടത്തിയ അവസാന വാര്‍ത്താസമ്മേളനത്തില്‍ മുന്‍കൂട്ടി അറിയിക്കാത്ത 62 ചോദ്യങ്ങള്‍ക്കായിരുന്നു മന്‍മോഹന്‍ സിംഗ് മറുപടി നല്‍കിയത്. നൂറോളം മാധ്യമപ്രവര്‍ത്തകര്‍ അന്നവിടെ സന്നിഹിതരായിരുന്നു. മന്‍മോഹന്‍ സിംഗിന്റെ അവസാന വാര്‍ത്താസമ്മേളനം എന്ന നിലയില്‍ മാത്രമായിരുന്നു അന്ന് അതിനെ വിലയിരുത്തിയിരുന്നതെങ്കില്‍, പിന്നീടുള്ള വര്‍ഷങ്ങളിലാണ് അത് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അവസാന വാര്‍ത്താസമ്മേളനമായിരുന്നു എന്ന നിരാശ നിറഞ്ഞ തിരിച്ചറിവ് മാധ്യമലോകത്തിനും ജനങ്ങള്‍ക്കുമുണ്ടായത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
