യെമൻ എയർപോർട്ടിൽ ഇസ്റാഈൽ ബോംബാക്രമണം; വിമാനത്തിൽ കയറവെ ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അദാനം രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്, രണ്ടുപേര്‍ കൊല്ലപ്പെട്ടു.

0
1556

സൻആ: യമനിലെ സൻആ വിമാനത്താവളത്തിലെ ഇസ്‌റാഈല്‍ ആക്രമണത്തിനിടെ ലോകാരോഗ്യ സംഘടനാ മേധാവി രക്ഷപ്പെട്ടത് അത്ഭുതകരമായി
ടെഡ്രോസും ലോകാരോഗ്യ സംഘടനയിലെ സഹപ്രവര്‍ത്തകരും ഐക്യരാഷ്ട്രസഭയിലെ ഉദ്യോഗസ്ഥരും. സൻആ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇസ്‌റാഈല്‍ നടത്തിയ ബോംബ് ആക്രമണത്തിനിടെയാണ് ലോകാരോഗ്യസംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് രക്ഷപ്പെട്ടത് തലനാരിഴക്ക്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ടെഡ്രോസും ലോകാരോഗ്യ സംഘടനയിലെ സഹപ്രവര്‍ത്തകരും ഐക്യരാഷ്ട്രസഭയിലെ ഉദ്യോഗസ്ഥരും വിമാനത്തില്‍ കയറാന്‍ പോകവെയാണ് ഇസ്‌റാഈലിന്റെ ബോംബ് ആക്രമണം. ആക്രമണത്തില്‍ വിമാനത്തിലെ ഒരു ജീവനക്കാരന്‍ അടക്കം 30 പേര്‍ക്ക് പരുക്കേറ്റു.

താന്‍ വിമാനത്താവളത്തില്‍ ഉള്ളപ്പോളാണ് ആക്രമണമെന്നും ഭാഗ്യത്തിനാണ് ജീവന്‍ നഷ്ടമാകാതിരുന്നതെന്നും ലോകാരോഗ്യ സംഘടനാ മേധാവി സമൂഹമാധ്യമത്തില്‍ കുറിച്ചു. ഞങ്ങള്‍ ഉണ്ടായിരുന്ന സ്ഥലത്ത് നിന്ന് ഏതാനും മീറ്റര്‍ മാത്രം അകലെയുള്ള എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവര്‍, ഡിപ്പാര്‍ച്ചര്‍ ലോഞ്ച്, റണ്‍വേ എന്നിവയ്ക്ക് കേടുപാടുകള്‍ സംഭവിച്ചു. സഹപ്രവര്‍ത്തകരും ഞാനും സുരക്ഷിതരാണ്’. അഥാനോം എക്‌സില്‍ കുറിച്ചു.

സംഭവത്തിൽ ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് അപലപിച്ചു. രാജ്യാന്തര നിയമങ്ങൾ പാലിക്കണമെന്നും സാധാരണക്കാരെയും മനുഷ്യാവകാശ പ്രവർത്തകരെയും ഒരിക്കലും ലക്ഷ്യംവയ്ക്കരുതെന്നും മുന്നറിയിപ്പ് നൽകി. 

എന്നാല്‍ സന വിമാനത്താവളത്തിന് സമീപത്തുള്ള ഹൂതികളുടെ രഹസ്യ ആയുധശാലകള്‍ക്ക് നേരെയാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്‌റാഈലിന്‍രെ വാദം. സൻആയിലെ വിമാനത്താവളത്തിനു പുറമേ അൽ ഹുദൈദ്, സലിഫ് തുടങ്ങിയ പോർട്ടുകളും ഇസ്റാഈൽ ലക്ഷ്യമിട്ടിരുന്നു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക