നിലമ്പൂർ: അബുദാബി ഇരട്ടക്കൊലപാതകം, പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫ് വധം എന്നീ കേസുകളിലെ മുഖ്യപ്രതി കൈപ്പഞ്ചേരി ഷൈബിൻ അഷ്റഫിനെ കോഴിക്കോട് ജില്ലാ ജയിലിൽ നിന്നു നിലമ്പൂരിൽ കൊണ്ടുവന്നു. 4 ദിവസം മുൻപ് ഗോവയിൽ മരിച്ച കൂട്ടുപ്രതി കൈപ്പഞ്ചേരി ഫാസിലിന്റെ കബറിടം സന്ദർശിച്ച് പ്രാർഥിക്കണമെന്ന ഷൈബിന്റെ അപേക്ഷയിൽ മഞ്ചേരി സെഷൻസ് കോടതിയുടെ അനുമതി പ്രകാരമാണ് ജില്ലാ ജയിലിലെ എസ്ഐയുടെ നേതൃത്വത്തിൽ നിലമ്പൂരിൽ കൊണ്ടുവന്നത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
രണ്ട് കേസുകളിലും കൂട്ടുപ്രതിയായ ഫാസിൽ ഒളിവിൽ കഴിയുന്നതിനിടെ വൃക്കരോഗം മൂർച്ഛിച്ച് ഗോവ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് മരിച്ചത്. 22ന് മൃതദേഹം നിലമ്പൂരിൽ കൊണ്ടുവന്നു ചന്തക്കുന്ന് വലിയ ജുമാ മസ്ജിദിൽ കബറടക്കി. ഷാബാ ഷരീഫിനെ മൈസൂരുവിൽ നിന്നു തട്ടിക്കൊണ്ടുവന്ന് ചങ്ങലക്കിട്ടു തടവിൽ പാർപ്പിച്ച് 2020 ഒക്ടോബറിലാണ് കൊലപ്പെടുത്തിയത്. മൃതദേഹം വെട്ടിനുറുക്കി ചാലിയാറിൽ ഒഴുക്കിയെന്നാണു കേസ്.
കേസിന്റെ വിചാരണ മഞ്ചേരി സെഷൻസ് കോടതിയിൽ നടന്നു വരികയാണ്. 2020 മാർച്ചിൽ അബുദാബിയിലെ ഷൈബിന്റെ സുഹൃത്ത് പ്രവാസി വ്യവസായി കുന്നമംഗലം ഈസ്റ്റ് മലമ്മയിലെ തത്തങ്ങപ്പറമ്പിൽ ഹാരിസ്, ജീവനക്കാരി ചാലക്കുടി സ്വദേശി ഡെൻസി എന്നിവർ അബുദാബിയിലെ ഫ്ലാറ്റിൽ കൊല്ലപ്പെട്ടു. കേസ് അന്വേഷിച്ച സിബിഐ തിരുവനന്തപുരം യൂണിറ്റ് എറണാകുളം സിബിഐ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
ഷൈബിന്റെ നിർദേശപ്രകാരം ഫാസിൽ ഉൾപ്പെടെ ചേർന്നു കൊലപ്പടുത്തിയെന്നാണ് കേസ്. ഡെൻസിയെ കൊലപ്പെടുത്തി ഹാരിസ് ആത്മഹത്യ ചെയ്തതായി തെളിവുകൾ സൃഷ്ടിച്ച് പ്രതികൾ ഇന്ത്യയിലേക്കു കടന്നു. കൂട്ടാളികളായിരുന്ന ബത്തേരി സ്വദേശികൾ ഷൈബിനുമായി പിണങ്ങിയതാണ് കൊലപാതകങ്ങൾ പുറത്തറിയാനിടയാക്കിയത്. ഇന്നലെ എസി ടാക്സി കാറിലാണ് ഷൈബിനെ ജില്ലാ ജയിലിൽനിന്ന് കൊണ്ടുവന്നത്.
ജയിലിന്റെയോ അല്ലെങ്കിൽ പൊലീസ് ജീപ്പോ ഉപയോഗിക്കണമെന്നാണ് ചട്ടം. ബസ് ഉൾപ്പെടെ പൊതു വാഹനം ഉപയോഗിക്കാം. 11.45ന് ജയിലിൽ നിന്നു പുറപ്പെട്ടു. എടവണ്ണയിൽ നിർത്തി ഭക്ഷണം കഴിച്ച ശേഷം 1.30 പള്ളിയിൽ കൊണ്ടുവന്നു. കബറിടത്തിൽ പ്രാർഥന നടത്തി. ഫാസിലിന്റെ ഷൈബിന്റെ ബന്ധുക്കൾ അവിടെ എത്തിയിരുന്നു. അവരുമായി കൂടിക്കാഴ്ചയും നടത്തി
നാലുവർഷം മുമ്പാണ് അബുദാബിയിലെ ഫ്ലാറ്റില്‍ കുന്ദമംഗലം ഈസ്റ്റ് മലയമ്മ സ്വദേശി ഹാരിസിനെയും മാനേജർ ആയിരുന്ന ഡെൻസിയെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഡെൻസിയെ കൊലപ്പെടുത്തി ഹാരിസ് ജീവനൊടുക്കി എന്നായിരുന്നു പോലീസിന്‍റെ ആദ്യ നിഗമനം. പിന്നീട് സിബിഐ നടത്തിയ അന്വേഷണത്തിലാണ് ഇരട്ട കൊലപാതകം തെളിഞ്ഞത്.
നാലുവർഷം മുമ്പ് അബുദാബിയിൽ നടന്ന മലയാളികളുടെ ഇരട്ടക്കൊലപാതകത്തിന് പിന്നിൽ മൈസൂരുവിലെ നാട്ടുവൈദ്യൻ ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതികൾ തന്നെയെന്ന് സിബിഐ ആണ് കണ്ടെത്തിയത്. സിബിഐ സംഘം കോഴിക്കോട് ജില്ലാ ജയിലിൽ എത്തി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. നിലമ്പൂർ കൈപ്പഞ്ചേരി ഷൈബിൻ നടുത്തൊടിക, നിഷാദ്, കൂത്രാടൻ മുഹമ്മദ്, അജ്മൽ വണ്ടൂർ, പഴയ വാണിയമ്പലം ചീര ഷരീഫ് ,മുളക്കുളങ്ങര ഷബീബ് റഹ്മാൻ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കൈപ്പഞ്ചേരി ഫാസിൽ, കുന്നേക്കാടൻ ഷമീം എന്നിവരും പ്രതികളാണെന്ന് സിബിഐ സംഘം കണ്ടെത്തിരുന്നു.
കുന്ദമംഗലം ഈസ്റ്റ് മലയമ്മ സ്വദേശി ഹാരിസിനെയും മാനേജർ ആയിരുന്ന ഡെൻസിയെയും 2020 മാർച്ച് അഞ്ചിനാണ് അബുദാബിയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ മരണത്തിൽ കുടുംബത്തിനുള്ള സംശയമാണ് പോലീസ് അന്വേഷണത്തിലേക്ക് എത്തിച്ചത്. ഹാരിസിന്‍റെ മരണം കൈയുടെ ഞരമ്പ് മുറിച്ചായിരുന്നു. ഡെൻസിയെ കൊലപ്പെടുത്തി ഹാരിസ് ജീവനൊടുക്കി എന്നായിരുന്നു പോലീസിന്‍റെ ആദ്യ നിഗമനം. കോഴിക്കോട് മെഡിക്കൽ കോളേജ് അസിസ്റ്റന്‍റ് കമ്മീഷറുണറുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിനിടെ ഹാരിസിന്‍റെ മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചെങ്കിലും കൊലപാതകമാണെന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതിന് പിന്നാലെ ഹാരിസിന്‍റെ മാതാവ് നൽകിയ ഹർജിയിൽ കേസ് സിബിഐക്ക് വിടാൻ കേരള ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.തുടർന്നാണ് അന്വേഷണം സിബിഐ ഏറ്റെടുത്തത്.
ഇരട്ടക്കൊലപാതകം ആണെന്ന് സൂചനകൾ ലഭിച്ച അന്വേഷണ സംഘം ആവശ്യമായ തെളിവുകൾ സമാഹരിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് അഞ്ച് പ്രതികളെയും ജയിലിലെത്തി അറസ്റ്റ് ചെയ്തത്. ഷാബ ശരീഫിനെ കൊലപ്പെടുത്തിയ സംഘം തന്നെയാണ് അബുദാബിയിലും കൊല നടത്തിയതിന് പിന്നിലെന്ന് സി.ബി.ഐ കണ്ടെത്തി . ഷാബാ ശരീഫിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ഷൈബിൻ അഷ്റഫ് പിടിയിലായ ശേഷമാണ് ഇയാളുടെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ ഹാരിസിന്‍റെ മരണത്തിലും ഷൈബിൻ അഷ്റഫിനും കൂട്ടാളികൾക്കുമുള്ള പങ്ക് പുറത്തുവന്നത്.മൂലക്കുരു ചികിത്സകനായിരുന്ന ഷാബാ ശരീഫില്‍ നിന്ന് ഒറ്റമൂലി രഹസ്യം തട്ടിയെടുക്കാനായി പ്രതികള്‍ ഷാബാ ശരീഫിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.
ഒറ്റമൂലി രഹസ്യം പറഞ്ഞുകൊടുക്കാൻ ഷാബാ ശരീഫ് തയ്യാറാകാതെ വന്നതോടെ ഇയാളെ ഒന്നാം പ്രതി ഷൈബിന്‍റെ വീട്ടിലെ പ്രത്യേക മുറിയില്‍ തടവിൽ പാർപ്പിച്ചു. ഒന്നേക്കാൽ വർഷത്തോളം ഷൈബിനും കൂട്ടാളികളും ഷാബാ ശരീഫിനെ ക്രൂരമായി പീഡിപ്പിച്ചു. 2020 ഒക്ടോബർ മാസത്തിൽ ഷൈബിന്‍റ നേതൃത്വത്തിൽ നടന്ന ക്രൂര മര്‍ദ്ദനത്തിനിടെ ഷാബാ ശരീഫ് കൊല്ലപ്പെടുകയായിരുന്നു. കൊലക്ക് ശേഷം മൃതദേഹം വെട്ടി നുറുക്കി പ്ലാസ്റ്റിക് കവറിലാക്കി ആഢംബര കാറിൽ കയറ്റി ചാലിയാർ പുഴയിലേക്ക് വലിച്ചെറിഞ്ഞെന്നുമാണ് പൊലീസ് കണ്ടെത്തല്‍.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





