യുകെയില്‍ നിന്നും എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കി തിരിച്ചെത്തിയ മലയാളി യുവാവ് ദുബൈയിലെ കമ്പനിയില്‍ ജോലി ലഭിച്ച ദിവസം ഹൃദയാഘാതം മൂലം മരിച്ചു. തിരുവനന്തപുരം പള്ളിനട കഴക്കൂട്ടം സ്വദേശിയും പ്രവാസി വെല്‍ഫെയര്‍ തിരുവനന്തപുരം ജില്ലാ പ്രവര്‍ത്തകനുമായ നജീബ് ഹനീഫ-ഷഫീന നജീബ് ദമ്പതികളുടെ മകന്‍ റഈസ് നജീബ് (21) ആണ് മരിച്ചത്.
ഇന്നലെ രാവിലെയാണ് റഈസിന് ദുബൈയിലെ കമ്പനിയില്‍ നിന്നും ജോലിയില്‍ പ്രവേശിക്കാനുള്ള ഓഫര്‍ ലെറ്റര്‍ ലഭിച്ചത്. ജോലിയിൽ പ്രവേശിക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് മരണം തേടിയെത്തിയത്. റഈസിന്റെ നിര്യാണത്തില്‍ പ്രവാസി വെല്‍ഫെയര്‍ അനുശോചിച്ചു. പ്രവാസി വെല്‍ഫെയര്‍ റീപാട്രിയേഷന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. സഹോദരങ്ങള്‍: ഫാഹിസ് നജീബ്, റൗദ നജീബ്.
