മലപ്പുറം വളവന്നൂര്‍ അന്‍സാര്‍ കാംപസില്‍ രണ്ടു ദിവസങ്ങളിലായി നടന്ന എ പി അസ്ലം ഹോളി ഖുര്‍ആന്‍ സമ്മേളനം സമാപിച്ചു. വയനാട് സ്വദേശി ടി എ അര്‍ഷദ് ആണ് 10 ലക്ഷം രൂപയുടെ ഒന്നാം സമ്മാനത്തിന് അര്‍ഹനായത്. രണ്ടാം സമ്മാനമായ മൂന്നു ലക്ഷം രൂപ മലപ്പുറം സ്വദേശി എന്‍ പി മുഹമ്മദ് സുഹൈലിനും മൂന്നാം സമ്മാനമായ ഒരു ലക്ഷം രൂപ കോഴിക്കോട് സ്വദേശി ഹയാന്‍ അബൂബക്കര്‍ ബിന്‍ ഹാസിഫിനും ലഭിച്ചു.
മറ്റു മല്‍സരാര്‍ഥികള്‍ക്കും ക്യാഷ് പ്രൈസ് നല്‍കി. ആകെ 25 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസാണ് വിതരണം ചെയ്തത്. അവാര്‍ഡ്ദാന സമ്മേളനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മന്ത്രി വി അബ്ദുറഹ്‌മാന്‍ മുഖ്യാതിഥിയായിരുന്നു.
ടി പി അബ്ദുല്ലക്കോയ മദനി, പി കെ കുഞ്ഞാലിക്കുട്ടി, പ്രഫ. ഖാദര്‍ മൊയ്തീന്‍, ഡോ. എം പി അബ്ദുസ്സമദ് സമദാനി, സി പി ഉമര്‍ സുല്ലമി, ഡോ. ഹുസൈന്‍ മടവൂര്‍, കുറുക്കോളി മൊയ്തീന്‍ എംഎല്‍എ, പി കെ മുഹമ്മദ് ഷരീഫ് എലാംകോട്, അബ്ദുല്ല മര്‍ഹം, അല്‍ ഹാഫിള് അനസ് നജ്മി, ഉനൈസ് പാപ്പിനിശ്ശേരി, എ.പി. അബ്ദുസ്സമദ്, ഷംസുദ്ദീന്‍ ബിന്‍ മുഹ്‌യിദ്ദീന്‍, ഡോ. അന്‍വര്‍ അമീന്‍, റാഷിദ് അസ്‌ലം, മുഹമ്മദ് അസ്ലം, അബ്ദുസ്സുബ്ഹാന്‍, നബീല്‍ അബ്ദുസ്സലാം, സലാഹ് അബ്ദുസ്സലാം, അബ്ദുസ്സലാം അബ്ദുസ്സമദ്, അബ്ദുസ്സലാം നദീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
