ദമാം: സഊദി കിഴക്കൻ പ്രവിശ്യയിലെ വ്യാവസായിക നഗരിയായ ജുബൈലിലെ ക്രിക്കറ്റ് കൂട്ടായ്മയായ ഗ്യാലക്സി ക്രിക്കറ്റ് ക്ലബ് പത്താമത് വാർഷികം ആഘോഷിക്കുന്നു. വാർഷികത്തിന്റെ ഭാഗമായി കിഴക്കൻ പ്രാവിശ്യയിലെ മികച്ച 12 ടീമുകളെ അണിനിരത്തി ഗ്യാലക്സി വിൻറർ ക്രിക്കറ്റ് ലീഗ് ഡിസംബർ 26-27 തീയതികളിൽ ജുബൈൽ അൽ ഫാല ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ടൂർണമെന്റിന്റെ ട്രോഫി പ്രദർശനവും ടീമുകളുടെ ലോട്ടറിയും ജുബൈൽ കൽപക റസ്റ്റോറന്റിൽ നടന്നു. ഉമേഷ് തേവലക്കര അധ്യക്ഷനായ ചടങ്ങിൽ ജുബൈൽ മലയാളി സമാജം ജനറൽ സെക്രട്ടറിയും പൊതു പ്രവർത്തകനുമായ ബൈജു അഞ്ചൽ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. തുടർന്നുള്ള ചടങ്ങുകൾക്ക് സുധീർ ആലപ്പുഴ നേതൃത്വം നൽകി. സുനിൽ തോമസ് സ്വാഗതവും സംഘടന എക്സിക്യൂട്ടീവ് അംഗം ബിജു നന്ദിയും പറഞ്ഞു
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





