VIDEO | റോഡിൽ പുക ചീറ്റിച്ച് ആഡംബര കാറിൽ ‘ഷോ’, പിടികൂടി ജെസിബി ഉപയോഗിച്ച് തവിടുപൊടിയാക്കി; കടുത്ത ശിക്ഷയുമായി ഗൾഫ് രാജ്യം

0
2065

ദോഹ: തീയും പുകയുമായി റോഡിൽ ഷോ കാണിച്ച ആഡംബര കാർ പിടിച്ചെടുത്ത് ജെ സി ബി ഉപയോഗിച്ച് തവിടുപൊടിയാക്കി ഖത്തർ അധികൃതർ. റോഡിൽ ജനങ്ങൾക്ക് ഭീഷണിയാകുന്ന തരത്തിലുള്ള അപകടകരമായ ഡ്രൈവിംഗ് നടത്തിയതിനാണ് കാർ പിടിച്ചെടുത്ത് നടപടി സ്വീകരിച്ചതെന്ന് ഖത്തർ അധികൃതർ അറിയിച്ചു.

ഇതിന്‍റെ വീഡിയോയും എക്സിൽ പങ്കുവച്ചിട്ടുണ്ട്. റോഡിൽ ഇത്തരം പരാക്രമം നടത്തുന്നവർക്കെതിരെ ഇത്തരം ശക്തമായ നടപടികളാണ് വേണ്ടതെന്നാണ് പലരും കമന്‍റുകൾ കുറിച്ചിരിക്കുന്നത്. സംഭവത്തെ കുറിച് ഖത്തർ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന ഇങ്ങനെ.

‘ജീവനും പൊതു-സ്വകാര്യ സ്വത്തുക്കളും അപകടത്തിലാക്കുന്ന, അശ്രദ്ധമായി വാഹനമോടിച്ചതിന് ഒരു വാഹനത്തെയും അതിൻ്റെ ഡ്രൈവറെയും അധികാരികൾ പിടികൂടി.  നിയമപരമായ നടപടികൾ സ്വീകരിച്ചു, വാഹനം കണ്ടുകെട്ടാനുള്ള ജുഡീഷ്യൽ വിധിച്ചിട്ടുണ്ട്. ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനുള്ള നിയമങ്ങളും ചട്ടങ്ങളും നടപ്പിലാക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിക്കുന്നു’