ഗുണ്ടകളുടെ മദ്യസൽക്കാരം, പോലീസിൻ്റെയും; മദ്യപിച്ച് തമ്മിലടിച്ച സിഐമാർക്കെതിരെ റിപ്പോർട്ട്

0
1126

ഗുണ്ടാ നേതാക്കളുടെ സാന്നിധ്യത്തിൽ മദ്യപിച്ച് തമ്മിലടിച്ച സർക്കിൾ ഇൻസ്പെക്ടർമാർക്കെതിരെ റിപ്പോർട്ട്. കുപ്രസിദ്ധ ഗുണ്ടകളായ ഓംപ്രകാശ്, മരുതൻകുഴി അമ്പിളി, കാഞ്ഞിരംപാറ അബു എന്നിവരുടെ സാന്നിധ്യത്തിൽ മദ്യപിച്ച് തമ്മിൽത്തല്ലിയ പൊലീസുകാർക്കെതിരെയാണ് സംസ്ഥാന ഇൻ്റലിജൻസ് മേധാവി പി. വിജയൻ റിപ്പോർട്ട് നൽകിയത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തിരുവനന്തപുരം വഴയിലയിൽ പുതുതായി ആരംഭിച്ച ഹോട്ടലിലാണ് മദ്യ സൽക്കാരം നടന്നത്. എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ ഉൾപ്പെടെ നിരവധി പൊലീസുകാരും സൽക്കാരത്തിൽ പങ്കെടുത്തിരുന്നു.

ഇതിനിടെയാണ് പൊലീസ് ആസ്ഥാനത്തെ സർക്കിൾ ഇൻസ്പെക്ടർ യഹിയയും ക്രൈംബ്രാഞ്ച് സർക്കിൾ ഇൻസ്പെക്ടർ ജയചന്ദ്രനും തമ്മിലടിച്ചത്. ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡിജിപി ഷെയ്ക്ക് ദർവേഷ് സാഹിബ് അന്വേഷണത്തിന് ഉത്തരവിട്ടു.

ഇതിനിടെ ഈഞ്ചക്കലിലെ ഡാൻസ് ബാറിൽ കുപ്രസിദ്ധ ഗുണ്ട എയർപോർട്ട് സാജനുമായി ഏറ്റുമുട്ടിയ സംഭവത്തിൽ ഓംപ്രകാശിനൊപ്പമുള്ള രണ്ടുപേരെ ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തു. പൂജപ്പുര സ്വദേശി അരുൺ, വലിയതുറ സ്വദേശി ജോൺ ബ്രിട്ടോ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കൊച്ചിയിലെ ലഹരി പാർട്ടിയിൽ പിടിയിലായ ശേഷം തിരുവനന്തപുരം നഗരത്തിലെ വിവിധ പ്രശ്നങ്ങളിൽ ഓംപ്രകാശ് നേരിട്ട് ഇടപെടുന്നുണ്ട്. ഐഎഫ്എഫ്കെ വേദിയിലും ഓംപ്രകാശും സംഘവും എത്തിയത് ഇൻറലിജൻസ് റിപ്പോർട്ട് ചെയ്തിരുന്നു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക