കൊച്ചി: കാക്കനാട് ഗൃഹനാഥനെ വീടിനുള്ള മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് വീട്ടുജോലിക്കാരായ ദമ്പതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർ ബിഹാർ സ്വദേശികളാണ്.
വാഴക്കാല സ്വദേശി എ.എം സലീമാണ് കൊല്ലപ്പെട്ടത്. മോഷണശ്രമത്തിനിടെയാണ് മരണം സംഭവിച്ചത്. പ്രതികൾ നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമത്തിനിടെയാണ് ഇവരെ പിടികൂടിയത്.