ബസ്സും കാറും കൂട്ടിയിച്ച് നാല് മരണം; മരിച്ചവരിൽ നവദമ്പതികളും

0
1205

കോന്നി: പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിൽ വാഹനാപകടം. ശബരിമല തീർഥാടകരുടെ ബസ്സും മറ്റൊരു കുടുംബം സഞ്ചരിച്ച കാറും കൂട്ടിയിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന നാലുപേരാണ് മരിച്ചത്. മരിച്ചവർ കോന്നി മല്ലശ്ശേരി സ്വദേശികളാണ്. മത്തായി ഈപ്പൻ, അനു, നിഖിൽ, മാത്യു എന്നിവരാണ് മരിച്ചത്.

നവദമ്പതികളായ അനുവും നിഖിലും മലേഷ്യയിൽ ടൂറ് പോയി തിരിച്ചുവരികയായിരുന്നു. ഇവരെ തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് കൂട്ടിക്കൊണ്ടുവരാനാണ് അനുവിന്റെ പിതാവായ മത്തായി ഈപ്പനും നിഖിലിന്റെ പിതാവായ മാത്യുവും പോയത്. തിരിച്ചുവരുമ്പോൾ വീടിന്റെ ഒരു കിലോമീറ്റർ അകലെയാണ് അപകടമുണ്ടായത്.

ആന്ധ്ര സ്വദേശികളായ ശബരിമല തീർഥാടകരാണ് ബസ്സിലുണ്ടായത്. ബസ്സിലുണ്ടായിരുന്ന പലർക്കും സാരമായ പരിക്കുണ്ട്. പ്രാഥമിക ചികിത്സക്കായി ഇവരെ കോന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.