റിയാദ്: സഊദിയിലുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ ഏഴ് പേർക്ക് ദാരുണാന്ത്യം. ഖുറൈസ് – അൽ അഹ്‌സ റോഡിലുണ്ടായ വാഹനാപകടത്തിലാണ് ഒരു കുടുംബത്തിലെ 7 പേർ മരണപ്പെട്ടത്. ഭർത്താവും ഭാര്യയും അവരുടെ 5 ആൺമക്കളുമാണ് ദുരന്തത്തിൽ പെട്ടത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ജിസാൻ പ്രവിശ്യയിൽ നിന്നുള്ള കുടുംബമാണ് മരണപ്പെട്ടത്. അലി ബിൻ മുഹമ്മദ് ബിൻ അവക് ഹദ്ദാദി, ഭാര്യ ഐഷ് ബിൻത് അഹമ്മദ് ബിൻ അലി ഹദ്ദാദി, ഇവരുടെ മക്കൾ: മുഹമ്മദ്, ഹുസാം, ജൂറി, ജൈദ, ജിയാൻ എന്നിവരാണ് മരണപ്പെട്ടത്. അപകടത്തിൽ ഇവരുടെ വാഹനം തവിടു പൊടിയായി.
മരിച്ചവരുടെ മേലുള്ള ജനാസ നമസ്ക്കാരം ശനിയാഴ്ച ദുഹർ നമസ്ക്കാരത്തിനു ശേഷം അൽ അഹ്സയിൽ വച്ച് നടക്കും. ശനിയാഴ്ച അൽ അഹ്‌സ ഗവർണറേറ്റിൽ നടക്കുന്ന മയ്യത്ത് നിസ്കാര ശേഷം അൽ മുബാറസിലെ അൽ റാഷിദിയ ഖബർ സ്ഥാനിലാണ് മയ്യത്തുകൾ ഖബറടക്കുക.